• HOME
  • »
  • NEWS
  • »
  • crime
  • »
  • Cannabis Seized | പച്ചക്കറി കടയുടെ മറവില്‍ കഞ്ചാവ് വില്‍പന; 14 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Cannabis Seized | പച്ചക്കറി കടയുടെ മറവില്‍ കഞ്ചാവ് വില്‍പന; 14 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

ആന്ധ്രയില്‍ നിന്നും കിലോക്ക് 5000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് 25000 രൂപയ്ക്കാണ് വില്‍ക്കുന്നത്.

  • Share this:
    കോഴിക്കോട്: വില്പനയ്ക്കായി സൂക്ഷിച്ച 14 കിലോ കഞ്ചാവുമായി(Cannabis) യുവാവ് പിടിയില്‍(Arrest). കൊടുവള്ളി തലപ്പെരുമണ്ണ പുല്‍പറമ്പില്‍ ഷബീര്‍ (33)ആണ് പൊലീസ്(Police) പിടിയിലായത്. ഇയാള്‍ നടത്തുന്ന ടൊമാറ്റോ ഫ്രൂട്‌സ് ആന്‍ഡ് വെജ് എന്ന കടയില്‍ നിന്നും പിടികൂടിയത്.

    ആന്ധ്രയിലെ വിശാഖപട്ടണത്തു നിന്നും ഇയാളുടെ കൂട്ടാളി ലോറിയില്‍ എത്തിക്കുന്ന കഞ്ചാവ് കടയില്‍ സൂക്ഷിച്ച് മൊത്തവിതരണക്കാര്‍ക്ക് വില്പന നടത്തുന്നതായിരുന്നു ഇയാളുടെ രീതി.

    Also Read-Arrest | സ്‌കൂട്ടര്‍ കത്തിച്ച കേസിലെ പ്രതി പുഴയില്‍ ചാടി; പുഴയില്‍ നിന്ന് തന്നെ വലയിലാക്കി പൊലീസ്

    ആന്ധ്രയില്‍ നിന്നും കിലോക്ക് 5000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് 25000 രൂപയ്ക്കാണ് വില്‍ക്കുന്നത്. മുന്‍പ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ നാട്ടിലെത്തി പച്ചക്കറി കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് വില്പന തുടങ്ങുകയായിരുന്നു.

    Also Read-Cannabis Seized | കായ വറുത്തതിന്റെ മറവില്‍ കഞ്ചാവ് കടത്ത്; രണ്ടു പേര്‍ പിടിയില്‍

    കോഴിക്കോട് റൂറല്‍ എസ് പി എ ശ്രീനിവാസ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയില്‍ 8ലക്ഷത്തോളം രൂപ വരും.

    Also Read-Murder | അമ്മയെ കൊന്നശേഷം മകൻ തൂങ്ങിമരിച്ചു; യുവാവിന് മാനസികപ്രശ്നമുണ്ടായിരുന്നതായി ബന്ധുക്കൾ

    താമരശ്ശേരി ഡി.വൈ.എസ്.പി. . അഷ്റഫ് തെങ്ങലക്കണ്ടി, നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. . അശ്വകുമാര്‍, കൊടുവള്ളി ഇന്‍സ്പെക്ടര്‍ എംപി രാജേഷ്, എസ്‌ഐ. രാജേഷ് കുമാര്‍, ക്രൈം സ്‌ക്വാഡ് എസ്‌ഐ മാരായ രാജീവ് ബാബു, സുരേഷ്.വി കെ,ബിജു. പി, രാജീവന്‍. കെ.പി, എസ്.സി.പി.ഒ. ഷാജി.വി.വി,കൊടുവള്ളി സ്റ്റേഷനിലെ എസ് ഐ. അഷ്റഫ്, എ എസ് ഐ. സജീവന്‍.ടി , എസ്.സി.പി.ഒ. അബ്ദുള്‍ റഹീം, ശ്രീജിത്ത്, ജയരാജന്‍.എം , സി.പി.ഒ. അഭിലാഷ്. കെ,രതീഷ്.എ.കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
    Published by:Jayesh Krishnan
    First published: