HOME » NEWS » Crime » YOUTH ARRESTED FOR SEXUALLY ABUSING 40 YEAR OLD NEIGHBOUR IN PALA UPDATE

ഫേസ്ബുക്ക് ചിത്രങ്ങൾ മോർഫ് ചെയ്തു; പ്രവാസിയുടെ ഭാര്യയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; 27കാരൻ അറസ്റ്റിൽ

നഗ്ന ചിത്രങ്ങൾ കൈവശമുണ്ടെന്നും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി നിർബന്ധപൂർവം കാറിൽ കയറ്റികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.

News18 Malayalam | news18-malayalam
Updated: June 28, 2020, 8:53 AM IST
ഫേസ്ബുക്ക് ചിത്രങ്ങൾ മോർഫ് ചെയ്തു; പ്രവാസിയുടെ ഭാര്യയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; 27കാരൻ അറസ്റ്റിൽ
rape
  • Share this:
കോട്ടയം: മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പാല സ്വദേശി ആഷിശ് ജോസ് എന്ന ഇരുപത്തിയേഴുകാരനാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളുടെ അയൽവാസിയായ വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

പ്രവാസിയുടെ ഭാര്യയായ നാൽപ്പതുകാരി ഫേസ്ബുക്കിലിട്ട ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രതി നഗ്ന ചിത്രങ്ങൾ ഉണ്ടാക്കിയിരുന്നു. ഇത് കാട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇക്കഴിഞ്ഞ ഇരുപതാം തീയതി പാലാ ടൗണിലെ സപ്ലൈകോ ഓഫീസിന് സമീപം വച്ച് പ്രതി യുവതിയെ കണ്ടിരുന്നു. നഗ്ന ചിത്രങ്ങൾ കൈവശമുണ്ടെന്നും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി നിർബന്ധപൂർവം കാറിൽ കയറ്റികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. കാറിൽ വച്ചു തന്നെയായിരുന്നു പീഡനം. പിന്നാലെയാണ് ഇവർ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

You may also like:Vande Bharat Mission| യുഎഇയ്ക്കും എതിർപ്പ്; ' അനുമതിയില്ലാതെ ഇന്ത്യയിൽനിന്ന് ആരെയും കൊണ്ടുവരേണ്ട' [NEWS]Covid 19 | പതഞ്ജലിയുടെ കോവിഡ് മരുന്ന്; ബാബാ രാംദേവ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെ എഫ്ഐആർ [NEWS] Diego Maradona | മദ്യപാനം അവസാനിപ്പിക്കണം; ഫുട്ബോൾ താരം മറഡോണയുടെ ലഹരിമുക്തിക്ക് നിയമപരമായ മാർഗം തേടുമെന്ന് മക്കൾ [PHOTO]
പ്രതിയായ ആഷിശ് നിരന്തരം ഫോണിൽ വിളിച്ച് അശ്ലീല ചുവയോടെ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്. വീട്ടമ്മയുടെ പരാതിയിൽ കേസെടുത്ത പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കിയ ഇയാളെ പിന്നീട് റിമാൻഡ് ചെയ്തു.
First published: June 28, 2020, 8:41 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories