• HOME
  • »
  • NEWS
  • »
  • crime
  • »
  • Sex Abuse | വീഡിയോകോളിൽ നഗ്നത പകർത്തി ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി ഇരുപതിലേറെ പെൺകുട്ടികളെ പീഡിപ്പിച്ച യുവാവ് പിടിയിൽ

Sex Abuse | വീഡിയോകോളിൽ നഗ്നത പകർത്തി ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി ഇരുപതിലേറെ പെൺകുട്ടികളെ പീഡിപ്പിച്ച യുവാവ് പിടിയിൽ

പ്രതിയുടെ വീടിനോട് ചേർന്നും അഞ്ചു കിലോമീറ്റർ ചുറ്റളവിലുമുള്ള പെൺകുട്ടികളാണ് ആരോമലിന്‍റെ കെണിയിൽ അകപ്പെട്ട് പീഡനത്തിന് ഇരയായത്

Aromal

Aromal

  • Share this:
    കട്ടപ്പന: വീഡിയോകോളിൽ (Video Call) നഗ്നത പകർത്തി ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി ഇരുപതിലേറെ പെൺകുട്ടികളെ പീഡിപ്പിച്ച യുവാവ് പിടിയിൽ. തൂക്കുപാലം ബ്ലോക്ക് നമ്പർ 401 കല്ലുപറമ്പിൽ ആരോമൽ (22) ആണ്‌ പൊലീസ് (Kerala Police) പിടിയിലായത്. വിവാഹവാഗ്‌ദാനം നൽകിയാണ് ഇരുപതിലധികം പെൺകുട്ടികളെ ഇയാൾ പീഡിപ്പിച്ചതെന്ന് (Rape) പൊലീസ് പറയുന്നു. സമൂഹമാധ്യമങ്ങൾ വഴിയും നേരിട്ടും പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്ന ആരോമൽ ചാറ്റിലൂടെ ബന്ധം ഊട്ടിയുറപ്പിക്കും. ഇതിനുശേഷം രാത്രികാലങ്ങളിൽ വീഡിയോ കോൾ വിളിച്ച് നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്‌തിരുന്നു.

    അതിനുശേഷം ഈ നഗ്നചിത്രങ്ങൾ കാട്ടി പെൺകുട്ടികളെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയാണ് ഇയാൾ ചെയ്തിരുന്നത്. പീഡനത്തിനിരയായ പെൺകുട്ടികളിൽ ഒരാൾ നൽകിയ പരാതിയെത്തുടർന്നാണ്‌ അറസ്റ്റ്‌. പ്രതിയുടെ വീടിനോട് ചേർന്നും അഞ്ചു കിലോമീറ്റർ ചുറ്റളവിലുമുള്ള പെൺകുട്ടികളാണ് ആരോമലിന്‍റെ കെണിയിൽ അകപ്പെട്ട് പീഡനത്തിന് ഇരയായത്.

    ഇടുക്കി എസ്‌പി ആർ കറുപ്പസാമിയുടെ നിർദേശപ്രകാരം കട്ടപ്പന ഡിവൈഎസ്‌പി വി എ നിഷാദ്‌മോൻ, നെടുങ്കണ്ടം സിഐ വി എസ് ബിനു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയുടെ ഫോണിൽ നിരവധി പെൺകുട്ടികളുമായുള്ള സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും പൊലീസ് കണ്ടെത്തി. ദൃശ്യങ്ങളും മറ്റും ഷെയർ ചെയ്‌തിട്ടുണ്ടാകാം എന്നതിനാൽ പ്രതിയുടെ സുഹൃത്തുക്കളും പൊലീസ് നിരീക്ഷണത്തിലാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

    ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്വകാര്യചിത്രം പകര്‍ത്തി ഭീഷണി; പ്രതി പിടിയില്‍

    ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്വകാര്യചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രതി അറസ്റ്റില്‍. കോഴിക്കോട് മരുതുംകര തൊട്ടില്‍പ്പാലം പാറമ്മേല്‍ വട്ടക്കൈത വീട്ടില്‍ വിജിലേഷിനെ(30) യാണ് തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് അറസ്റ്റുചെയ്തത്.

    Also Read-Murder | യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം : സംഘത്തിലെ ഒരാൾ പിടിയിൽ

    പെണ്‍കുട്ടിയുമായി വീഡിയോ ചാറ്റിങ് നടത്തി രഹസ്യമായി സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്ത് സ്വകാര്യചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. നഗ്ന വീഡിയോകള്‍ അയച്ചുകൊടുക്കാന്‍ പെണ്‍കുട്ടിയെ ഇയാള്‍ നിര്‍ബന്ധിച്ചു. ഇത് നിരസിച്ച പെണ്‍കുട്ടിയുടെ സ്വകാര്യചിത്രങ്ങള്‍ മാതാപിതാക്കള്‍ക്കും സഹപാഠികള്‍ക്കും അയച്ചുകൊടുക്കുമെന്നും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.

    ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ അധികൃതരില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. നേരത്തെ കേസില്‍ രണ്ടാം പ്രതിയായ എം മഹേഷി(30)നെ നേമം പള്ളിച്ചലില്‍ നിന്ന് നവംബര്‍ ആദ്യം അറസ്റ്റ് ചെയ്തിരുന്നു.

    സിറ്റി പോലീസ് കമ്മിഷണര്‍ ഐ.ജി.ബല്‍റാം കുമാര്‍ ഉപാദ്ധ്യായയുടെ നിര്‍ദേശ പ്രകാരം സിറ്റി സൈബര്‍ സ്റ്റേഷന്‍ ഡിവൈ.എസ്.പി. ടി.ശ്യാംലാലിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം.
    Published by:Anuraj GR
    First published: