കൊച്ചി: ചേരാനെല്ലൂരില്‍ പട്ടാപ്പകല്‍ വീട്ടമ്മയുടെ മാലപൊട്ടിച്ച എംബിഎക്കാരന്‍ പിടിയില്‍. മഞ്ഞുമ്മല്‍ സ്വദേശി സോബിന്‍ സോളമനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടുജോലി കഴിഞ്ഞ മടങ്ങിയ അമ്പലക്കടവ് സ്വദേശിനിയുടെ മൂന്നരപവന്റെ മാലയാണ് സോബിന്‍ കവര്‍ന്നത്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ചേരാനെല്ലൂര്‍ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ഇടവഴിയില്‍വെച്ചായിരുന്നു കവർച്ച. മുഖം മറച്ച് വീട്ടമ്മയെ പിന്തുടര്‍ന്ന സോബിന്‍ ബലപ്രയോഗത്തിലൂടെ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളയുകയാണ്. പിന്നാലെ വീട്ടമ്മ പൊലീസിനെ സമീപിച്ചത്.
Also Read-കൊച്ചിയില്‍ എടിഎം തകര്‍ത്ത് മോഷണ ശ്രമം; മലപ്പുറത്ത് യുവാവ് അറസ്റ്റില്‍
പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് ചേരാനെല്ലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.സുഹൃത്തിന്റെ ബൈക്കിലാണ് സോബിന്‍ കവര്‍ച്ച നടത്തിയത്. സുഹൃത്തിനെ കണ്ടെത്തിയ പൊലീസ് രാത്രിയോടെ സോബിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. എംബിഎ പഠനം പൂര്‍ത്തിയാക്കിയ സോബിന്‍ നിലവില്‍ എവിടെയും ജോലിക്ക് പോകുന്നില്ല.
വീട്ടിലെ പഴയകാര്‍ മാറ്റി പുതിയത് വാങ്ങാന്‍ സോബിന്‍ പദ്ധതിയിട്ടിരുന്നു. ഇതിനാവശ്യമായ പണം കണ്ടെത്താനാണ് കവര്‍ച്ച നടത്തിയതെന്നാണ് സോബിന്റെ മൊഴി.മോഷ്ടിച്ച മാല സോബിന്‍ നേരെ ബാങ്കിലെത്തി പണയംവെച്ചു. കറുത്ത കോട്ട് ധരിച്ചെത്തിയ യുവാവാണ് കവര്‍ച്ചനടത്തിയതെന്ന് വീട്ടമ്മ നല്കിയ വിവരം അന്വേഷണത്തില്‍ നിർണായകമായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, Crime, Theft case