നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച് ചികിത്സാ സഹായത്തിനെന്ന പേരിൽ പണം തട്ടി; യുവാവ് പിടിയില്‍

  ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച് ചികിത്സാ സഹായത്തിനെന്ന പേരിൽ പണം തട്ടി; യുവാവ് പിടിയില്‍

  ചെറിയ കുട്ടികളുടെ പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ച് ചികിത്സാസഹായം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. 

  മുജ്താബ്

  മുജ്താബ്

  • Share this:
   കോഴിക്കോട്: വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉപയോഗിച്ച് സോഷ്യൽമീഡിയയിലൂടെ പണം തട്ടിയ യുവാവ് പിടിയില്‍. പാനൂര്‍ രൂപക്കുന്ന് സ്വദേശിയായ മുജ്താബ് (27) ആണ് അറസ്റ്റിലായത്. കൊയിലാണ്ടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചെറിയ കുട്ടികളുടെ പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ച് ചികിത്സാസഹായം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്.

   Also Read- 'വരാൽ കച്ചവടത്തിൽ നിന്നും കൊള്ളയിലേക്ക്; കാമുകിയെ കാണാൻ കായൽ നീന്തിയെത്തി'

   കൊയിലാണ്ടി പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ കെ. സി. സുബാഷ് ബാബുവിന്റെ നേതൃത്വത്തിൽ. എ.എസ്.ഐ പ്രദീപ്, എസ്.സി.പി.ഒ. മണികണ്ഠൻ, വിജു വാണിയംകുളം, എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പയ്യോളി കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.

   Also Read- വിമാനത്തിലെ ശുചിമുറി ഉപയോഗിക്കാൻ അനുവദിച്ചില്ല; ഡിജിസിഎ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി

   ജില്ല കേന്ദ്രീകരിച്ച് വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കി പണം തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ വിലസുന്നുവെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ തുടങ്ങി സമൂഹത്തിലെ പ്രമുഖരുടെ വ്യാജ പ്രൊഫൈലുകൾ നിർമിച്ചാണ് തട്ടിപ്പ് സംഘങ്ങൾ വിലസുന്നത്. പ്രൊഫൈൽ ഫോട്ടോ ഉപയോഗിച്ചാണ് വ്യാജ പേജ് ഉണ്ടാക്കുന്നത്. തുടർന്ന് പണം ചോദിച്ച് സുഹൃത്തുകൾക്ക് സന്ദേശമയക്കുകയാണ് ഇവരുടെ രീതി.
   Published by:Rajesh V
   First published:
   )}