ആലപ്പുഴ: സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗിക അതിക്രമം (Sexual Assaul) നടത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. ആലപ്പുഴ ആപ്പൂര് സ്വദേശി അമ്പാടി കണ്ണനെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കാവുങ്കലിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ആശുപത്രി ജീവനക്കാരെ മര്‍ദിക്കാനും ഇയാള്‍ ശ്രമിച്ചു.
ഞായറാഴ്ച പുലർച്ചെ കാലിന് സുഖമില്ലെന്ന് പറഞ്ഞ് ചികിത്സയ്ക്കായാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. വനിതാ ഡോക്ടര്‍ പരിശോധിക്കാനെത്തിയപ്പോഴാണ് ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചത്. പിന്നീട് പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ മുന്‍പും സമാനമായ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.
ആശുപത്രിയില്‍ ബഹളമുണ്ടാക്കിയ ദൃശ്യങ്ങള്‍ പകര്‍ത്തിയ പൊലീസുകാരെ ഇയാള്‍ ഭീഷണിപ്പെടുത്തി. ''സാറേ ഇത് അമ്പാടിയാ... സാറിന്റെ തൊപ്പി പോകും...'' എന്നായിരുന്നു പ്രതിയുടെ ഭീഷണി. പ്രതി ലഹരിക്ക് അടിമയാണോയെന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. ആശുപത്രിയെ കുറിച്ചും ജീവനക്കാരേയും വ്യക്തമായ ധാരണയോടെയാണ് പുലര്‍ച്ചെ രണ്ട് മണിക്ക് അമ്പാടി ആശുപത്രിയില്‍ എത്തിയത്.
Also Read-
മലപ്പുറത്ത് ടെക്സ്റ്റൈല്‍ സ്ഥാപനത്തിന്റെ ഗോഡൗണില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സൂചനആശുപത്രിയില് ബഹളമുണ്ടാക്കിയതിനും വനിതാ ഡോക്ടറെ അതിക്രമിക്കാന്‍ ശ്രമിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. പൊലീസിനെ ഭീഷണിപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.
വിവാഹമോചിതരുടെ ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങളെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച പ്രതി പിടിയില്വിവാഹമോചിതരുടെ ഫേസ്ബുക്ക് ഗ്രൂപ്പില്‍ അംഗങ്ങളായ സ്ത്രീകളെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം സ്ഥലംവിടുന്നയാള് തൃശൂരില്‍ പിടിയില്‍. ഇടുക്കി കട്ടപ്പന സ്വദേശി ഷിനോജാണ് അറസ്റ്റിലായത്. നാലു സ്ത്രീകള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിവാഹമോചിതരുടെ കൂട്ടായ്മയുടെ ഫേസ്ബുക്ക് ഗ്രൂപ്പില്‍ പുനര്‍വിവാഹം ഉദ്ദേശിച്ചാണ് പലരും അംഗങ്ങളാകുന്നത്. ഇങ്ങനെയുള്ള കൂട്ടായ്മയില്പ്പെട്ട സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്നതാണ് ഷിനോജിന്റെ രീതി.
ബന്ധം സ്ഥാപിച്ച ശേഷം നേരില്‍ കാണാമെന്ന് സമ്മതം വാങ്ങും. ഹോട്ടല്‍ മുറിയില്‍ എത്തിയാല്‍ ഉടന്‍ ശാരീരികമായി പീഡിപ്പിക്കും. പിന്നെ, സ്ഥലംവിടും. തൃശൂര്‍ സ്വദേശിയാണ് ആദ്യ പരാതി നല്‍കിയത്. മറ്റു മൂന്നു സ്ത്രീകള്‍ കൂടി ഷിനോജിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. പ്രതിയ്ക്കു ഭാര്യയും രണ്ടു മക്കളുമുണ്ട്. ഇതു മറച്ചുവച്ചാണ് സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്നത്. ഇയാള്‍ സ്ത്രീകളില്‍ നിന്ന് പണം തട്ടാറുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഷിനോജിനെതിരെ കൂടുതല്‍ പരാതികള്‍ നല്കാന് സ്ത്രീകള്‍ മുന്നോട്ടു വരുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.