• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ചാറ്റിംഗിലൂടെ സൗഹൃദം; നഗ്നദൃശ്യങ്ങളുണ്ടാക്കി വീട്ടമ്മയുടെ 10 ലക്ഷം തട്ടിയ യുവാക്കള്‍ പിടിയില്‍


Updated: June 15, 2018, 6:14 PM IST
ചാറ്റിംഗിലൂടെ സൗഹൃദം; നഗ്നദൃശ്യങ്ങളുണ്ടാക്കി വീട്ടമ്മയുടെ 10 ലക്ഷം തട്ടിയ യുവാക്കള്‍ പിടിയില്‍

Updated: June 15, 2018, 6:14 PM IST
തൃശൂര്‍: നഗ്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയില്‍ നിന്നും പത്തുലക്ഷം രൂപ തട്ടിയെടുത്ത യുവാക്കള്‍ പൊലീസ് വലയിലായി.

തളിക്കുളം സ്വദേശികളായ പെരുംതറ വീട്ടില്‍ ആദില്‍, വലപ്പാട് കോതകുളം സ്വദേശി കളിച്ചത്ത് വീട്ടില്‍ ആദിത്യന്‍, മാനങ്ങത്ത് വീട്ടില്‍ അശ്വിന്‍, വലപ്പാട് സ്വദേശി വെന്നിക്കല്‍ വീട്ടില്‍ അജന്‍ എന്നിവരാണ് പിടിയിലായത്. പത്തു ലക്ഷത്തിനു പുറമെ വീട്ടമ്മയില്‍ നിന്ന് അരലക്ഷം രൂപ കൂടി തട്ടിയെടക്കാനുള്ള ശ്രമത്തിനിടയിലാണ് ഇവര്‍ പിടിയിലായത്.

വീട്ടമ്മയുമായി സൗഹൃദമുണ്ടായിരുന്ന നാലുപ്രതികളും പതിവായി വീഡിയോ ചാറ്റിംഗില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു. ഇതിനിടെ ചാറ്റിംഗിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പകര്‍ത്തുകയും പിന്നീടത് നഗ്നചിത്രങ്ങളാക്കി മാറ്റുകയും ചെയ്തു. തുടര്‍ന്ന് പുതിയ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് യുവതിയെ ഭീഷണിപ്പെടുത്തി.
Loading...

യുവതിയുമായി ബന്ധമുള്ള നാലു യുവാക്കളില്‍ നിന്ന് നഗ്നചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതു പുറത്തുവിടാതിരിക്കാന്‍ പത്തു ലക്ഷം രൂപം വേണമെന്നും അജ്ഞാതന്‍ ആവശ്യപ്പെട്ടു. കുടുംബം തകരുമെന്നും ഭയന്ന യുവതി തന്റെ സുഹൃത്തുക്കളായ നാലു യുവാക്കളെ ഇക്കാര്യം അറിയിച്ചു. പണം നല്‍കി പ്രശ്‌നം അവസാനിപ്പിക്കുന്നതാണ് നല്ലതെന്നായിരുന്നു അവരുടെ ഉപദേശം. ഇതോടെ അജ്ഞാതന് പണം നല്‍കാന്‍ യുവതി തയാറായി.

പണം ലഭിച്ചതിനു പിന്നാലെ പ്രതികളിലൊരാളായ ആദിലിന്റെ പേരില്‍ ഈ സംഘം കാര്‍ വാങ്ങുകയും ആര്‍ഭാട ജീവിതം ആരംഭിക്കുകയും ചെയ്തു. നേരത്തെ ജോലി ചെയ്തുണ്ടാക്കിയിരുന്ന തുച്ഛമായ ശമ്പളത്തിനാണ് ഇവര്‍ ജീവിച്ചിരുന്നത്. പത്തു ലക്ഷം ലഭിച്ചതിനു പിന്നാലെ അരലക്ഷം രൂപ കൂടി യുവതിയില്‍നിന്ന് തട്ടിയെടുക്കാന്‍ തീരുമാനിച്ചതാണ് ഇവരെ പൊലീസ് വലയിലാക്കിയത്. വീണ്ടും പണം ആവശ്യപ്പെട്ടതോടെ ഭീഷണി ഇനിയും തുടരുമെന്നു ഭയന്ന യുവതി വലപ്പാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പണം നല്‍കാമെന്ന് അജ്ഞാതനെ അറിയിക്കാന്‍ യുവതിയോട് പൊലീസ് നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് യുവതിയുടെ വീടിനു സമീപം പണം കൈപ്പറ്റാനായി കാറിലെത്തുന്നതിനിടെയാണ് നാലംഗ സംഘത്തെ പൊലീസ് പിടികൂടിയത്.
First published: June 15, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍