പലവിധത്തിലുള്ള തട്ടിപ്പുകള്‍ കണ്ടും കേട്ടും ശീലിച്ച മലയാളികള്‍ക്കിടയില്‍ വൈറലായ മറ്റൊരു തട്ടിപ്പിന്റെ കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.. മസാജിലൂടെ സുഖംപകരാമെന്ന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പരിചയപ്പെടുത്തി പണം തട്ടിയെടുത്ത 19കാരനായ ‘യുവതി’ പിടിയിലായി. മസാജ് ചെയ്തു തരാമെന്ന് വാഗ്ദാനം നല്കി യുവതിയുടെ ചിത്രം ഉപയോഗിച്ച് തയാറാക്കിയ ഫേസ്ബുക്ക് അക്കൗണ്ട് വഴിയായിരുന്നു തട്ടിപ്പ്. കേസിൽ മലപ്പുറം ചോക്കാട് സ്വദേശി ക്രിസ്റ്റോൺ ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്തു.
മസാജിങ്ങിന് താല്പര്യം അറിയിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരിസരവാസിയായ സ്ത്രീയുടെ ഫോണ്‍ നമ്പറാണ് പ്രതി നല്‍കിയത്. മസാജ് ചെയ്തുനൽകുന്ന 32 വയസ്സുകാരിയുടേതെന്ന വ്യാജേന ഇന്റർനെറ്റിൽനിന്നു സംഘടിപ്പിച്ച ചിത്രമുപയോഗിച്ചാണ് പ്രതി അക്കൗണ്ട് ഉണ്ടാക്കിയത്. ദിവസങ്ങൾക്കം 131 പേർ ഇതിലെത്തി സൗഹൃദം സ്ഥാപിച്ചു. പലരും ഫോൺനമ്പർ ആവശ്യപ്പെട്ടു. ഇവർക്കെല്ലാം യുവാവ് തന്റെ നാട്ടുകാരിയായ യുവതിയുടെ നമ്പർ നൽകി. ഫോണിലേക്ക് വിളികൾ എത്തിയതോടെ ഇതൊന്നുമറിയാത്ത യുവതി കാളികാവ് പൊലീസിൽ പരാതി നൽകി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലാകുന്നത്.
മസാജിങ്ങിലൂടെ ശാരീരികസുഖം നൽകുമെന്നായിരുന്നു വാഗ്ദാനം. 2000 രൂപയുടെ പൂർണ ഉഴിച്ചിൽ മുതൽ 4000 രൂപയുടെ സുഖചികിത്സവരെയാണ് പ്രതി ആവശ്യക്കാര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്. പരസ്യവാചകത്തിലും സ്വകാര്യ സന്ദേശ കൈമാറ്റത്തിലും വഞ്ചിതരായി ഏറെപ്പേർ പ്രതിയുടെ കെണിയില്‍ വീണു. സ്ത്രീകളടക്കം നിരവധി പേര് ആവശ്യപ്പെട്ട പണം നൽകി ഉഴിച്ചിൽ നടത്താന്‍ തയ്യാറായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.