കൊച്ചി: കിഴക്കമ്പലം ഊരക്കാട് നിന്ന് രണ്ടു കിലോ കഞ്ചാവ് പിടികൂടി. ചേരക്കാട്ടു വീട്ടിൽ ചെറിയാൻ ജോസഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ 15 കേസുകൾ ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി.
രഹസ്യ വിവരത്തെ തുടർന്ന് വെള്ളിയാഴ്ച ഇയാളുടെ വീട്ടിൽ തടിയിട്ടപറമ്പ് പോലീസ് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്. പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് സൂക്ഷിച്ചിക്കുകയായിരുന്നു. കഞ്ചാവ് തൂക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് ഡിജിറ്റൽ ത്രാസും കണ്ടെടുത്തിട്ടുണ്ട്. ചെറിയ പൊതികളിലാക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് വിൽപ്പന. യുവാക്കൾക്കിടയിലാണ് കൂടുതലായും കഞ്ചാവ് വിൽക്കുന്നത്.
തൃക്കാക്കര, കളമശേരി, എറണാകുളം സെൻട്രൽ, വിയ്യൂർ, ഹിൽപ്പാലസ്, ആലുവ, എടത്തല, തടിയിട്ടപറമ്പ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. ഇൻസ്പെക്ടർ വി.എം കേഴ്സൻ, എസ്.ഐമാരായ ടി.സി.രാജൻ, വി.എം.അലി, എ.എസ്.ഐ മാരായ കെ.പി. അബു, ഇബ്രാഹിംകുട്ടി എസ്.സി.പി. ഒമാരായ അൻവർ സാദത്ത്, പി.എം.ഷമീർ, ഷിഹാബ് സി.പി. ഒമാരായ അരുൺ.കെ.കരുൺ, വിപിൻ എൽദോസ്, അൻസാർ തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിൻറെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപികരിച്ച് അന്വേഷണം നടത്തും.
Also read-
Gang Rape | യു.പി.യിൽ ഭർത്താവിനെ മരത്തിൽ കെട്ടിയിട്ട് ഭാര്യയെ ബലാത്സംഗം ചെയ്ത പത്ത് പേർ പിടിയിൽ
Gang Rape | മൂന്നു വയസുള്ള മകനെ തോക്കു ചൂണ്ടി യുവതിയെ ബലാത്സംഗം ചെയ്തു; രണ്ട് പേർ ഒളിവിൽ
മധ്യപ്രദേശിലെ (Madhya Pradesh) ഭിന്ദ് ജില്ലയില്‍ മൂന്നു വയസുകാരനായ മകനെ തോക്കിന് മുനയില്‍ നിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം (Rape) ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ് (Police).
വിക്രം (28), കൃഷ്ണ ശര്‍മ (30) എന്നിവര്‍ എന്നിവരെയാണ് സംഭവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിരിക്കുന്നത്. യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്.
Also read:
POCSO | പതിനാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍
മെഹ്ഗാവ് പോലീസ് സ്റ്റേഷന് പരിധിയിലുള്ള ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. പ്രതികള്‍ പരാതിക്കാരിയുടെ മൂന്ന് വയസ്സുള്ള മകനെ തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് പോലീസ് സൂപ്രണ്ട് ശൈലേന്ദ്ര സിംഗ് ചൗഹാന് പറഞ്ഞു. ഒളിവില്‍ കഴിയുന്ന പ്രതികളെ ഉടന്‍ പിടകൂടുമന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.