നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • രണ്ടു കിലോ കഞ്ചാവിന് 100 ഗ്രാം ഫ്രീ; ഈരാറ്റുപേട്ടയിലെ 'ബിഗ് ബില്യൺ സെയിൽസ്' പിടിയിൽ

    രണ്ടു കിലോ കഞ്ചാവിന് 100 ഗ്രാം ഫ്രീ; ഈരാറ്റുപേട്ടയിലെ 'ബിഗ് ബില്യൺ സെയിൽസ്' പിടിയിൽ

    കഞ്ചാവ് ഉപഭോക്താക്കളുടെ ഇടയില്‍ 'ബിഗ് ബില്യണ്‍ സെയില്‍സ്' എന്നറിയപ്പെട്ടിരുന്ന ഇയാള്‍ രണ്ട് കിലോയുടെ ഒരു പാഴ്‌സല്‍ കഞ്ചാവ് വാങ്ങുന്നവര്‍ക്ക് 100 ഗ്രാം കഞ്ചാവ് സാജന്യമായി നല്‍കുകയും ആവശ്യക്കാര്‍ക്ക് പറയുന്ന സ്ഥലത്ത് എത്തിച്ചുനല്‍കുകയും ചെയ്തിരുന്നു.

    പിടിയിലായ നിയാസ്

    പിടിയിലായ നിയാസ്

    • Share this:
      ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയില്‍ 2.100 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ഈരാറ്റുപേട്ട പുതുപ്പറമ്പില്‍ പി ഐ നിയാസാണ്(35) ഈരാറ്റുപേട്ട എക്സൈസിന്റെ പിടിയിലായത്.

      കഞ്ചാവ് ഉപഭോക്താക്കളുടെ ഇടയില്‍ 'ബിഗ് ബില്യണ്‍ സെയില്‍സ്' എന്നറിയപ്പെട്ടിരുന്ന ഇയാള്‍ രണ്ട് കിലോയുടെ ഒരു പാഴ്‌സല്‍ കഞ്ചാവ് വാങ്ങുന്നവര്‍ക്ക് 100 ഗ്രാം കഞ്ചാവ് സാജന്യമായി നല്‍കുകയും ആവശ്യക്കാര്‍ക്ക് പറയുന്ന സ്ഥലത്ത് എത്തിച്ചുനല്‍കുകയും ചെയ്തിരുന്നു. ഈരാറ്റുപേട്ടയില്‍ ഒരു സുഹൃത്തിനു കൊടുക്കാന്‍ സ്‌കൂട്ടറില്‍ കൊണ്ടുവരുമ്പോഴായിരുന്നു എക്സൈസിന്റെ പിടിയിലായത്. എക്സൈസ് സംഘത്തിന് നേരെ സ്‌കൂട്ടര്‍ ഇടിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ എക്സൈസ് സംഘം കീഴ്പ്പെടുത്തുകയായിരുന്നു.

      പകല്‍സമയങ്ങളില്‍ ടൈല്‍സ് പണിയും വൈകീട്ട് കഞ്ചാവ് വില്‍പ്പനയുമായിരുന്ന നിയാസിനെ ദിവസങ്ങളായി ഈരാറ്റുപേട്ട എക്സൈസ് ഇന്‍സ്പെക്ടര്‍ വൈശാഖ് വി.പിള്ളയും ഷാഡോ എക്സൈസ് അംഗങ്ങളായ കെ വി വിശാഖ്, നൗഫല്‍ കരിം എന്നിവരും നിരീക്ഷിച്ചുവരികയായിരുന്നു. യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ സാഹചര്യത്തില്‍ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്ന് ഈരാറ്റുപേട്ട എക്സൈസ് ഇന്‍സ്പെക്ടര്‍ വൈശാഖ് വി പിള്ള അറിയിച്ചു.

      തൊടുപുഴയിലെ വീട്ടില്‍നിന്ന് പിടികൂടിയത് ഏഴരകിലോ കഞ്ചാവും ഉണക്ക ഇറച്ചിയും ഡിറ്റനേറ്ററും പിടിച്ചു

      അഞ്ചിരി കുട്ടപ്പന്‍കവലയിലെ വീട്ടില്‍നിന്ന് ഏഴര കിലോ കഞ്ചാവ് പിടികൂടി. ഇവിടെനിന്ന് 22 ഡിറ്റനേറ്ററും ഉണക്ക ഇറച്ചിയും വാറ്റുപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. തെക്കുംഭാഗം പറയാനിക്കല്‍ അനൂപ് കേശവന്‍ (37) വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍നിന്നാണ് വ്യാഴാഴ്ച വൈകിട്ട് ആറോടെ കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് മൊത്തക്കച്ചവടക്കാരനായ ഇയാളെ തൊടുപുഴ പോലീസ് തിരയുന്നു.

      ചൊവ്വാഴ്ച മലങ്കര ഗേറ്റിന് സമീപത്തുനിന്ന് രണ്ട് കിലോ കഞ്ചാവുമായി പാലാ സ്വദേശിയായ ജോമോന്‍ പിടിയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഞ്ചാവിന്റെ മൊത്തവിതരണക്കാരന്‍ അനൂപാണെന്ന് മനസ്സിലായി. വ്യാഴാഴ്ച വൈകിട്ട് പൊലീസെത്തുമ്പോഴേക്കും അനൂപ് വാടകവീട്ടില്‍നിന്ന് മുങ്ങിയിരുന്നു. തുടര്‍ന്ന് വീടിന്റെ ഉടമസ്ഥനെ വിളിച്ചുവരുത്തി അകത്ത് കയറുകയായിരുന്നു. വര്‍ക്ക് ഏരിയയില്‍നിന്നാണ് കഞ്ചാവും മറ്റ് വസ്തുക്കളും കണ്ടെത്തിയത്. അബ്കാരി നിയമപ്രകാരവും ലൈസന്‍സില്ലാതെ സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതിനും അനൂപ് കേശവനെതിരെ കേസെടുത്തു.

      കണ്ടെത്തിയ ഉണക്ക ഇറച്ചി കാട്ടുമൃഗത്തിന്റെയാണോയെന്ന് പരിശോധിക്കും. ആണെങ്കില്‍ വന്യജീവി സംരക്ഷണ നിയമപ്രകാരവും കേസെടുക്കും. തൊടുപുഴ സി ഐ വി സി വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ ബൈജു പി ബാബു, കൃഷ്ണന്‍ നായര്‍, എ എസ് ഐമാരായ ഷംസുദ്ദീന്‍, ഹരീഷ്, ഉണ്ണികൃഷ്ണന്‍, സി പി ഒ മാരായ നീതു, രാജേഷ്, ജിന്ന, ഡാന്‍സെഫ് തുടങ്ങിയവരാണ് പരിശോധന നടത്തിയത്.
      Published by:Rajesh V
      First published:
      )}