പത്തനംതിട്ട: കള്ളനോട്ട് കാഷ് ഡെപ്പോസിറ്റ് മെഷിന്(സിഡിഎം) വഴി മാറിയെടുക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. അഴൂര്‍ വേളൂരേത്ത് ശബരീനാഥി (31)നെയാണ് പോലീസ് ഇന്‍സ്പെക്ടര്‍ ജി. സുനില്‍ അറസ്റ്റ് ചെയ്തത്. മൂന്നു യുവാക്കള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. കോടതിയിൽ ഹാജരാക്കിയ ശബരിനാഥിനെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, നവംബർ നാലിനാണ് ഐസിഐസിഐ ബാങ്കിന്റെ സിഡിഎമ്മില്‍ 5000 രൂപ ശബരീനാഥ് നിക്ഷേപിച്ചത്. നിതിന്‍ എന്നയാളുടെ അക്കൗണ്ടിലേക്കായിരുന്നു പണം ഇട്ടത്. ഇതില്‍ 500ന്റെ അഞ്ച് കള്ളനോട്ടുകള്‍ ഉണ്ടായിരുന്നു. അന്നേ ദിവസം ബാങ്കിൽ നടന്ന പരിശോധയിൽ വിവരം ശ്രദ്ധയില്‍പ്പെട്ട ബാങ്ക് മാനേജര്‍ അക്കൗണ്ട് വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും അടക്കം പോലീസില്‍ പരാതി നല്കി.
തുടർന്നാണ് നിതിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ശബരിനാഥാണ് അക്കൗണ്ടിലേക്ക് പണമിട്ടതെന്ന് നിതിൻ പൊലീസിനോട് പറഞ്ഞു. ഇതേത്തുടർന്നാണ് ശബരിനാഥിനെ പൊലീസ് വിളിപ്പിച്ചത്. അഖില്‍ എന്ന യുവാവാണ് തനിക്ക് പണം നല്‍കിയത് എന്നായിരുന്നു ശബരിയുടെ മൊഴി. തുടർന്ന് അഖിലിനെയും സ്റ്റേഷനിലേക്കു വിളിപ്പിച്ചു. ചോദ്യം ചെയ്യലിൽ കൊല്ലം സ്വദേശിയാണ് നോട്ടുകള്‍ കൈമാറിയതെന്ന് അഖിൽ പോലീസിനോട് പറഞ്ഞു.
മൂന്നു പേരെയും വിശദമായി ചോദ്യം ചെയ്തശേഷം ശബരിനാഥിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നോട്ട് സിഡിഎമ്മില്‍ ഇട്ടയാളെന്ന നിലയിലാണ് ശബരിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നോട്ടിന്റെ ഉറവിടം കണ്ടെത്താന്‍ ശബരിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.