• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | മലപ്പുറത്ത് 20 ഗ്രാം എംഡിഎംഎയുമായി യുവാവ് പോലീസിന്‍റെ പിടിയിൽ

Arrest | മലപ്പുറത്ത് 20 ഗ്രാം എംഡിഎംഎയുമായി യുവാവ് പോലീസിന്‍റെ പിടിയിൽ

ബെംഗളൂരുവില്‍ നിന്നും ഏജന്‍റുമാര്‍ മുഖേന എം ഡി എം എ നാട്ടിലെത്തിച്ചാണ് യുവാക്കള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നത്.

  • Last Updated :
  • Share this:
മലപ്പുറം ജില്ലയിൽ പോലീസിൻ്റെ ലഹരി മരുന്ന് വേട്ട തുടരുക ആണ്. ശനിയാഴ്ച പെരിന്തൽമണ്ണ പോലീസ് ആണ് എം ഡി എം എ യുമായി യുവാവിനെ പിടികൂടിയത്.  20 ഗ്രാം  എംഡിഎംഎ യു മായി  പാങ്ങ്  ചേണ്ടി   സ്വദേശി തൈരനില്‍ അബ്ദുള്‍വാഹിദിനെ (29)യാണ്  അറസ്റ്റ് ചെയ്തത്. ജില്ലയില്‍ യുവാക്കള്‍ക്കിടയില്‍  സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം വര്‍ധിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന്  പോലീസ് ഈ മേഖലയിൽ അന്വേഷണം ഊർജിതമാക്കിയിരുന്നു.

ബെംഗളൂരുവില്‍ നിന്നും ഏജന്‍റുമാര്‍ മുഖേന എം ഡി എം എ നാട്ടിലെത്തിച്ചാണ് യുവാക്കള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നത്. ഈ സംഘത്തില്‍ പെട്ട ചിലര്‍  കഴിഞ്ഞദിവസം പെരിന്തല്‍മണ്ണയില്‍ പോലീസിന്‍റെ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ പെരിന്തല്‍മണ്ണ ,കൊളത്തൂര്‍ ടൗണുകളിലും പരിസരങ്ങളിലും  കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തിലെ കണ്ണികളെ കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന്‍റെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ്കുമാര്‍,സി.ഐ. സി.അലവി  എന്നിവരുടെ നേതൃത്വത്തില്‍     പെരിന്തല്‍മണ്ണ എസ്.ഐ. സി.കെ.നൗഷാദുംസംഘവും പെരിന്തല്‍മണ്ണ സ്റ്റേഷന്‍ പരിധികളില്‍ നടത്തിയ വ്യാപക  പരിശോധനയിലാണ് മാരകശേഷിയുള്ള എംഡിഎംഎ മയക്കുമരുന്നുമായി പെരിന്തല്‍മണ്ണ പോളിടെക്നിക്ക് കോളേജിന് സമീപം വച്ച് അബ്ദുള്‍ വാഹിദിനെ അറസ്റ്റ് ചെയ്തത്.

Also Readചെന്നൈയില്‍ വന്‍ ബാങ്ക് കവര്‍ച്ച; ജീവനക്കാരന്‍റെ നേതൃത്വത്തില്‍ മോഷ്ടിച്ചത് 20 കോടിയോളം

പ്രതിയെ  പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. കൂടുതല്‍ പരിശോധനകള്‍ തുടരുമെന്നും ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍ ,സിഐ. സി.അലവി എന്നിവര്‍  അറിയിച്ചു . പെരിന്തല്‍മണ്ണ  എസ്.ഐ.സി.കെ.നൗഷാദ്,ജൂനിയര്‍ എസ്.ഐ.ഷൈലേഷ് ,   എ.എസ്.ഐ ബൈജു,  സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷാലു,ഉല്ലാസ് , മിഥുന്‍, കൈലാസ്,  നിഖില്‍ എന്നിവരും ജില്ലാ ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡുമാണ് പരിശോധന നടത്തിയ  സംഘത്തിലുണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം അരീക്കോട് 31 ഗ്രാം എം.ഡി.എം.എ യുമായി രണ്ട് പേരെ ആണ് പോലീസ് പിടികൂടിയത്.മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വില്‍ക്കുന്ന മാരക സിന്തറ്റിക്ക് ലഹരി മരുന്ന് ഇനത്തില്‍പ്പെട്ട എം.ഡി.എം.എ യുമായി രണ്ടു യുവാക്കള്‍ മലപ്പുറം അരീക്കോട് പിടിയില്‍.  അരീക്കോട് ബസ്റ്റാന്റ് പരിസരത്തു വച്ചാണ് പ്രതികളെമലപ്പുറം ജില്ലാ ഡന്‍സാഫ് ടീമും അരീക്കോട് പോലീസും ചേര്‍ന്ന് പിടികൂടിയത്. കൊണ്ടോട്ടി കീഴ്‌ശ്ശേരി സ്വദേശി കളത്തിങ്ങല്‍ അനൂപ് (27), കോഴിക്കോട് അഴിഞ്ഞില്ലം സ്വദേശി മേലെ പള്ളിക്കാത്തൊടി സജിത്ത് (33) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 31 ഗ്രാം എം.ഡി.എം.എപിടികൂടി.

Also Read-തൃശൂരിൽ വീടിന് മുന്നില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; തുടർന്ന് ബോംബേറും ആക്രമണവും

ബെംഗളൂരുവില്‍ നിന്നും ബസ്സില്‍ കോഴിക്കോടെത്തി ചില്ലറ വില്പനക്കായി അരീക്കോട് ബസ്റ്റാന്റ് പരിസരത്ത് എത്തിയ സമയത്താണ് പിടികൂടിയത്. പിടിയിലായ സജിത്തിന് വാഴക്കാട് സ്റ്റേഷനില്‍ കൊലപാതക ശ്രമത്തിന് ഒരു കേസും അനൂപിന് കൊണ്ടോട്ടിയില്‍ ഒരു കേസും നിലവില്‍ ഉണ്ട്. ഇവര്‍ ഉള്‍പ്പെട്ട ലഹരി കടത്ത് സംഘത്തിലെ മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞിട്ടുണ്ട്
Published by:Jayesh Krishnan
First published: