സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎ (MDMA)യുമായി കാസര്‍കോട് (Kasaragod) യുവാവ് അറസ്റ്റില്‍ (Arrest). അന്തര്‍സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ കണ്ണിയായ ചെങ്കള സ്വദേശി ഫവാസാണ് 130 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ഒരാഴ്ചക്കിടയില്‍ ഇത് മൂന്നാം തവണയാണ് ജില്ലയില്‍ നിന്ന് എംഡിഎംഎ പിടികൂടുന്നത്.
ഡല്‍ഹിയില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ അംഗമാണ് പിടിയിലായ ഫവാസെന്ന് പോലീസ് പറയുന്നു. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത 130 ഗ്രാം എംഡിഎംഎയ്ക്ക് വിപണിയില്‍ പത്ത് ലക്ഷത്തോളം രൂപ വില വരും. കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് ചെങ്കള സ്വദേശിയായ 28 കാരനെ പോലീസ് അറസ്റ്റ് ചെയ്തത്.
കാറില്‍ കടത്തുകയായിരുന്ന 196 ഗ്രാം എംഡിഎംഎയുമായി നാല് പേരെ കുണ്ടാറില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരുവില്‍ നിന്ന് വിതരണത്തിന് കൊണ്ട് വന്നതാണെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയത്. ശനിയാഴ്ച ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ബുള്ളറ്റില്‍ കടത്തുകയായിരുന്ന എംഡിഎംഎയും പിടികൂടിയിരുന്നു.
Also Read- മലപ്പുറത്ത് മയക്കു മരുന്ന് വേട്ട തുടർന്ന് പോലീസ്; വേങ്ങരയിൽ പിടികൂടിയത് 780 ഗ്രാം MDMAസിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎ കാസര്‍കോട് ജില്ലയില്‍ വിതരണം ചെയ്യുന്ന സംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസും എക്സൈസും പറയുന്നത്. എളുപ്പത്തില്‍ ഒളിപ്പിച്ച് കടത്താന‍് കഴിയും എന്നതിനാലാണ് ഈ രാസമയക്കുമരുന്ന് വില്‍പ്പന കൂടുതല്‍ സജീവമാകാന്‍ കാരണം. ജില്ലയില്‍ മയക്കുമരുന്ന് ഇടപാടുകള്‍ കൂടിയതോടെ പരിശോധന ശക്തമാക്കാനാണ് എക്സൈസിന്‍റേയും പോലീസിന്‍റേയും തീരുമാനം.
കൊച്ചി ഇന്‍ഫോ പാര്‍ക്കിന് സമീപം 83 ബോട്ടിൽ ഹാഷിഷ് ഓയിലും MDMAയും പിടികൂടി; യുവതിയടക്കം എട്ടുപേര്‍ അറസ്റ്റില്‍
കൊച്ചി (Kochi) കാക്കനാട് ഇന്‍ഫോപാര്‍ക്കിന് (Infopark) സമീപത്തെ ഫ്ളാറ്റിൽ നിന്നും വന്‍മയക്കുമരുന്നുശേഖരം പിടികൂടി. 83 ബോട്ടില്‍ ഹാഷിഷ് ഓയിലും എംഡിഎംഎയുമാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് പിടികൂടിയത്.
ആലപ്പുഴ വള്ളിക്കുന്നം സ്വദേശി മുഹമ്മദ് സിറാജ് (21), കല്ലമ്പലം സ്വദേശി ഇര്‍ഫാന്‍ മന്‍സില്‍ റിസ്വാന്‍(23), വഴുതക്കാട് സ്വദേശി ശങ്കരനാരായണന്‍(23), ആലപ്പുഴ ചേര്‍ത്തല മണപ്പുറം സ്വദേശി വടക്കേകുന്നത്ത് ജിഷ്ണു (22), തേക്കേമുറി പുളിയന്നൂര്‍ സ്വദേശി ഏഴപ്പറമ്പില്‍ അനന്തു സജി(27), ഹരിപ്പാട് ചിങ്ങോട് സ്വദേശി മൂടോളില്‍ കിഴക്കേതില്‍ അഖില്‍ മനോജ് (24) , ചാവക്കാട് പിള്ളക്കാട് സ്വദേശി പുതുവടതയില്‍ അന്‍സാരി(23), കോട്ടയം വില്ലൂന്നി സ്വദേശിനി തിരുത്താക്കിരി പുത്തന്‍പുരക്കല്‍ കാര്‍ത്തിക (26) എന്നിവരാണ് പിടിയിലായത്.
അന്വേഷണ സംഘം എത്തുമ്പോള്‍ മുറിയില്‍ ഏഴ് പുരുഷന്‍മാരും ഒരു യുവതിയും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട് സിറ്റി എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ഐ ടി പ്രൊഫഷണലുകള്‍ക്കിടയില്‍ വിതരണം ചെയ്യാനെത്തിച്ചതാവാം ഇവയെന്ന നിഗമനത്തിലാണ് പൊലീസ്.
Also Read- സ്ത്രീകളെന്ന വ്യാജേന സോഷ്യൽ മീഡിയ വഴി സൗഹൃദം; ഹണി ട്രാപ്പിലൂടെ 48കാരന് നഷ്ടമായത് അരക്കോടിയോളം രൂപകാക്കനാടും പരിസരങ്ങളിലുമായുള്ള ഫ്ളാറ്റ് സമുച്ചയങ്ങള്‍, വില്ലകള്‍, ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് വന്‍തോതില്‍ മയക്കുമരുന്നു വില്‍പ്പന നടക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. 148 ഗ്രം ഹാഷിഷ് ഓയില്‍ 1.1 ഗ്രാം എംഡിഎംഎ എന്നിവ പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു.
പിടിയിലായവരില്‍ ഒരാള്‍ ഇന്‍ഫോ പാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ആളാണ്. മറ്റുള്ളവര്‍ വിവിധ കോഴ്‌സുകളിലായി പഠിയ്ക്കുന്ന വിദ്യാര്‍ത്ഥികളുമാണ്. പിടിയിലായ യുവതി വിദേശത്ത് ജോലിചെയ്തു വരികയായിരുന്നു. സുഹൃത്തിനൊപ്പമാണ് ഫ്ളാറ്റിലെത്തിയത്. മയക്കുമരുന്ന് എവിടെ നിന്ന് ലഭിച്ചു എന്നതടക്കം വിശദമായി പ്രതികളെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.