• HOME
  • »
  • NEWS
  • »
  • crime
  • »
  • ഡ്രൈഡേയില്‍ MDMA വില്‍പ്പന; ഗ്രാമിന് 3000 വരെ വില; യുവാവ് അറസ്റ്റില്‍

ഡ്രൈഡേയില്‍ MDMA വില്‍പ്പന; ഗ്രാമിന് 3000 വരെ വില; യുവാവ് അറസ്റ്റില്‍

പുറക്കാട്ടിരി അമ്പിലാറത്ത് ഷെഹസാദ് (28) നെയാണ് ടൗൺ സബ് ഇൻസ്പെക്ടർ മുഹമ്മദ് സിയാദ് അറസ്റ്റുചെയ്തത്.

  • Last Updated :
  • Share this:
    ബെവ്കോ അവധി ദിവസങ്ങളില്‍ വ്യാപകമായി എംഡിഎംഎ വില്‍പ്പന നടത്തിയ യുവാവ് കോഴിക്കോട് അറസ്റ്റില്‍. ഡ്രൈഡേ ദിനങ്ങളില്‍ ലഹരി വില്‍പ്പന നടത്തുന്ന സംഘത്തിലെ അംഗമാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈംസ്ക്വാഡും ടൗൺ പോലീസുംചേർന്നാണ് ഇയാളെ പിടികൂടിയത്.

    പുറക്കാട്ടിരി അമ്പിലാറത്ത് ഷെഹസാദ് (28) നെയാണ് ടൗൺ സബ് ഇൻസ്പെക്ടർ മുഹമ്മദ് സിയാദ് അറസ്റ്റുചെയ്തത്. പ്രതിയിൽനിന്ന്‌ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 2.50 ഗ്രാം മീഥൈൽ ഡയോക്സി മെത്താംഫിറ്റമിൻ പോലീസ് കണ്ടെടുത്തു.

    Also Read:-ഒരു കോടിയിലേറെ രൂപയുടെ മൂല്യം; മലപ്പുറത്തെ ഏറ്റവും വലിയ ക്രിസ്റ്റല്‍ MDMA വേട്ടയ്ക്ക് പിന്നിൽ

    ഗ്രാമിന് മൂവായിരം രൂപ ഈടാക്കിയാണ് ലഹരി വിൽപ്പനയെന്ന് പ്രതി പോലീസിനോട് പറഞ്ഞു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധം കാരണം പുറക്കാട്ടിരിയിൽ മയക്കുമരുന്ന് വിൽപ്പന സുഗമമായി നടത്താൻ കഴിയാതെ വന്നതോടെ പുറക്കാട്ടിരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി സംഘങ്ങൾ ജില്ലയുടെ മറ്റുഭാഗങ്ങള്‍ കേന്ദ്രീകരിച്ച് വില്‍പ്പന സജീവമാക്കുകയാണ്.

    കൂടുതൽ യുവാക്കളെ സിന്തറ്റിക് മയക്കുമരുന്നിലേക്ക് ആകർഷിക്കുന്നതിനുവേണ്ടിയാണ് അവധി ദിവസങ്ങളിൽ നഗരങ്ങളിൽ തമ്പടിച്ച് വിൽപ്പന നടത്തുന്നത്. സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിച്ചാൽ പോലീസിനും അധ്യാപകർക്കും പെട്ടെന്ന് അറിയാൻ കഴിയില്ലെന്ന് വിശ്വസിപ്പിച്ചാണ് വിദ്യാർഥികളെയടക്കം സംഘം കെണിയിൽ പെടുത്തുന്നത്.
    Published by:Arun krishna
    First published: