• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കൊക്കൈന്‍ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ

കാറില്‍ കടത്തുകയായിരുന്ന 15 ഗ്രാം ആംഫിറ്റമിന്‍, 107 ഗ്രാം കഞ്ചാവ്, 250 മില്ലിഗ്രാം കൊക്കൈന്‍ എന്നിവയാണ് ഇര്‍ഷാദില്‍ നിന്ന് കണ്ടെത്തിയത്.

news18-malayalam
Updated: September 5, 2019, 11:11 PM IST
കൊക്കൈന്‍ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ
അറസ്റ്റിലായ ഇർഷാദ്
news18-malayalam
Updated: September 5, 2019, 11:11 PM IST
കണ്ണൂര്‍: മയക്കു മരുന്നുകളുമായി കണ്ണൂരില്‍ യുവാവ് പിടിയില്‍. കോയ്യോട് സ്വദേശി ഇര്‍ഷാദിനെ(27)യാണ്  ഓപ്പറേഷന്‍ വിശുദ്ധിയുടെ ഭാഗമായി കണ്ണൂര്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ പിടികൂടിയത് .

കാറില്‍ കടത്തുകയായിരുന്ന 15 ഗ്രാം ആംഫിറ്റമിന്‍, 107 ഗ്രാം കഞ്ചാവ്, 250 മില്ലിഗ്രാം കൊക്കൈന്‍ എന്നിവയാണ് ഇര്‍ഷാദില്‍ നിന്ന് കണ്ടെത്തിയത്. ആംഫിറ്റമിന്‍ ഗ്രാമിന് 5000 രൂപയ്ക്കാണ് വില്‍പ്പന നടത്തുന്നത്. താഴെ ചൊവ്വ, ചാല, കോയോട് ഭാഗങ്ങളില്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ഇയാള്‍ മയക്കുമരുന്ന് എത്തിക്കുന്നതെന്ന് എക്സൈസ് സംഘം വെളിപ്പെടുത്തി.

എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ. സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Also Read പാലാരിവട്ടം മേല്‍പ്പാലം അഴിമതി: ടി.ഒ സൂരജ് റിമാന്‍ഡില്‍



 
First published: September 5, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...