തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് പിടിയിൽ

അറസ്റ്റിലായ അനസിൻറെ പേരിൽ നിരവധി മയക്കുമരുന്നു കേസുകളും കത്തിക്കുത്ത് കേസും നിലവിലുണ്ട്.

News18 Malayalam | news18-malayalam
Updated: November 19, 2020, 2:16 PM IST
തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് പിടിയിൽ
News18 Malayalam
  • Share this:
തിരുവനന്തപുരം: തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് പിടിയിൽ.  കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയുടെ ബൈക്ക് പാർക്കിംഗ് യാഡിൽ നിന്നാണ് ഓൾ സൈൻറ്സ് സ്വദേശി
അനസിനെ പിടികൂടിയത്. ഇയാളിൽ നിന്ന് 55 ഗ്രാം വീതമുള്ള 100  നൈട്രാസെപം ഗുളികകൾ പിടിച്ചെടുത്തു.

അനസ് വില്പനക്കായി കൊണ്ടുവന്ന ഗുളികകളാണ് ഇതെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. അനസിൻറെ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ കേസ് ചാർജ് ചെയ്തു. അനസിൻറെ പേരിൽനിരവധി മയക്കുമരുന്നു കേസുകളും  കത്തിക്കുത്ത് കേസും നിലവിലുണ്ട്.എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി.കെ.അനിൽകുമാറിൻറെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ  പ്രിവന്റീവ് ഓഫീസർമാരായ  അരവിന്ദ്, തോമസ് സേവ്യർ ഗോമസ് , ആർ.പ്രകാശ്, സിവിൽ എക്‌സൈസ് ഓഫീസർ മാരായ അൽത്താഫ് മുഹമ്മദ്‌, സുരേഷ് ബാബു  ,അജയൻ  എന്നിവർ പങ്കെടുത്തു.
Published by: Gowthamy GG
First published: November 19, 2020, 2:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading