• HOME
  • »
  • NEWS
  • »
  • crime
  • »
  • Theft | 'കോഴിക്കറി വെക്കാന്‍ ഇറങ്ങിയതാ'; വീട്ടിൽ ആളില്ലാത്ത സമയത്ത് മോഷണത്തിനെത്തി കോഴിക്കൂട്ടിൽ ഒളിച്ച യുവാവ് പിടിയിൽ

Theft | 'കോഴിക്കറി വെക്കാന്‍ ഇറങ്ങിയതാ'; വീട്ടിൽ ആളില്ലാത്ത സമയത്ത് മോഷണത്തിനെത്തി കോഴിക്കൂട്ടിൽ ഒളിച്ച യുവാവ് പിടിയിൽ

കോഴികളുടെ കൂട്ടക്കരച്ചിൽ കേട്ട് സമീപവാസികൾ പരിശോധിച്ചപ്പോഴാണ് യുവാവ് ഒളിച്ചിരിക്കുന്നത് കണ്ടത്.

  • Share this:
    കണ്ണൂർ: വീട്ടിൽ ആളില്ലാത്ത സമയത്ത് മോഷണത്തിനെത്തി കോഴിക്കൂട്ടിൽ കയറി ഒളിച്ച യുവാവ് നാട്ടുകാരുടെ പിടിയിൽ. അസം സ്വദേശിയായ രമര്യൂഷ് (22) ആണ് പിടിയിലായത്. കണ്ണൂർ വിളയൻകോട് കുളപ്പുറം-മാന്തോട്ടം റോഡിലെ ജാസ്മിന്റെ വീട്ടിലാണ് സംഭവം.

    ജാസ്മിനും മറ്റ് കുടുംബാംഗങ്ങളും അയൽപക്കത്തെ വീട്ടിൽ വിവാഹത്തിന് പോയ സമയത്താണ് രമര്യൂഷും കൂട്ടരും സ്ഥലത്തെത്തിയത്. ഉപയോഗശൂന്യമായ പഴയ കുളിമുറിയിൽ കോഴികളെ കൂട്ടിലിട്ട് വളർത്തിയിരുന്നു. ഇവ പിടികൂടാൻ എത്തിയതായിരുന്നു സംഘം.

    കോഴികളുടെ കൂട്ടക്കരച്ചിൽ കേട്ട് സമീപവാസികൾ പരിശോധിച്ചപ്പോഴാണ് യുവാവ് ഒളിച്ചിരിക്കുന്നത് കണ്ടത്. ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ട് പേർ ഓടിരക്ഷപ്പെട്ടു. ഞായറാഴ്ച കോഴിക്കറി വെക്കാനുള്ള കോഴിയെ പിടിക്കാൻ ഇറങ്ങിയതാണെന്നാണ് ഇയാൾ പറഞ്ഞത്. യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

    Arrest | പാർക്കിലെ കമിതാക്കളുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ

    കണ്ണൂർ: പാർക്കിൽവെച്ച് കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടുപേർ അറസ്റ്റിലായി. തലശ്ശേരി പന്ന്യന്നൂരിലെ വിജേഷ് (30), വടക്കുമ്ബാട് മഠത്തും ഭാഗത്തെ അനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്. വിജേഷ് കമിതാക്കളറിയാതെ അവരുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും അനീഷ് പ്രചരിപ്പിക്കുകയും ചെയ്തതായാണ് പരാതി. കമിതാക്കള്‍ പൊലീസിൽ നല്‍കിയ പരാതിയിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

    തലശ്ശേരി പാര്‍ക്കിലെത്തുന്ന കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് മൂന്നുപേരെ കഴിഞ്ഞ ദിവസം തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സീവ്യൂ പാര്‍ക്കിലെത്തിയ കമിതാക്കളുടെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തത്. ഈ സംഭവത്തിൽ നടത്തിയ തുടരന്വേഷണത്തിലാണ്, പാർക്കിലെത്തുന്നവരുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തുന്നവരെകുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.

    Also Read- Crime | അർദ്ധരാത്രിയിൽ ഭാര്യാ പിതാവിനെയും സഹോദരനെയും കുത്തിപ്പരിക്കേൽപ്പിച്ച പ്രതി റിമാൻഡിൽ

    മൊബൈൽഫോണിന് പകരം ഒളി ക്യാമറ ഉപയോഗിച്ചാണ് പാർക്കിലെ ദൃശ്യങ്ങൾ പകർത്തിയിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ദൃശ്യങ്ങൾ പകർത്തുന്ന സംഘം രാവിലെ മുതൽ പാർക്കിന്‍റെ പല സ്ഥലങ്ങളിലായി തമ്പടിക്കുന്നതായാണ് വിവരം. ഇവിടെ നിന്ന് പകർത്തുന്ന ദൃശ്യങ്ങൾ ചില അശ്ലീല സൈറ്റുകളിലേക്കും ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന ടെലഗ്രാം ഗ്രൂപ്പുകളിലും എത്തിച്ചു നൽകി ഇവർ പണം സമ്പാദിക്കുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സൈബർ പൊലീസിന്‍റെ സഹായത്തോടെ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്നും പൊലീസ് വ്യക്തമാക്കി.
    Published by:Naveen
    First published: