• HOME
  • »
  • NEWS
  • »
  • crime
  • »
  • കോഴിക്കോട് രണ്ട് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

കോഴിക്കോട് രണ്ട് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

തച്ചീരിക്കണ്ടി ആനന്ദ് (23) താമരശ്ശേരി കൈക്കലാട്ട് ഫഹദ് (24) എന്നിവരെ മെഡിക്കൽ കോളേജ് എസ്ഐ വി വി ദീപ്തിയും കോഴിക്കോട് സിറ്റി ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്

News 18 Malayalam

News 18 Malayalam

  • Share this:
മെഡിക്കൽ കോളേജ്: വെള്ളിപറമ്പ് ഉമ്മളത്തുരിലെ നാല് സെൻ്റ് കോളനിയിലെ വീട്ടിൽ നിന്ന് രണ്ട് കിലോയോളം കഞ്ചാവുമായി തച്ചീരിക്കണ്ടി ആനന്ദ് (23) താമരശ്ശേരി കൈക്കലാട്ട് ഫഹദ് (24) എന്നിവരെ മെഡിക്കൽ കോളേജ് എസ്ഐ വി വി ദീപ്തിയും കോഴിക്കോട് സിറ്റി ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടി.

വെള്ളിപറമ്പിലും  മെഡിക്കൽ കോളേജിലും പരിസര പ്രദേശങ്ങളും കഞ്ചാവിൻ്റെയും മറ്റ് ലഹരി വസ്തുക്കളും വ്യാപകമായ ഉപയോഗവും വിൽപ്പനയും നടക്കുന്നുണ്ടെന്ന പരാതി നാട്ടുകാർക്ക് ഉണ്ടായിരുന്നു.  പ്രത്യേകിച്ച് ഉമ്മളത്തൂർ നാല് സെന്റ് കോളനിയിൽ പുറത്തു നിന്ന് നിരവധി യുവാക്കൾ അസമയത്ത് ന്യൂ ജൻ ബൈക്കുമായി എത്താറുണ്ടെന്നും മുൻപ് നാട്ടുകാർ ഇത് ചോദ്യം ചെയ്തപ്പോൾ വാഹനം തട്ടിക്കാൻ ശ്രമിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു. ആനന്ദിന് മുൻപ് കസബ പോലീസ് സ്റേറഷനിൽ വധശ്രമത്തിന് കേസുണ്ടായിരുന്നു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ അൻപതിനായിരം രൂപയോളം വിലവരുമെന്നും കഞ്ചാവ് എവിടെ നിന്ന് എത്തിച്ചു എന്നതിനെ കുറിച്ചും വിശദമായി അന്വേഷണം നടത്തുമെന്നും മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബെന്നിലാൽ പറഞ്ഞു.

ലഹരി മരുന്ന് വിൽപ്പനയും ഉപയാഗവും തടയുന്നതിനായി സിറ്റി പോലീസ് കമ്മീഷണർ ഡി ഐ ജി എ വി ജോർജ്ജ് ഐ പിഎസിൻെറ മേൽനോട്ടത്തിൽ നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റെ കമ്മീഷണർ ജയകുമാറിൻെറ നേതൃത്ത്വത്തിൽ ഡാൻസാഫ് പ്രവൃത്തനം സജ്ജമാണ്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ തന്നെ പന്ത്രണ്ടോളം കേസുകളിലായി 50 കിലോയോളം കഞ്ചാവും 60 ഗ്രാമോളം എംഡിഎംഎയും 300 ഗ്രാം ഹാഷിഷും ,10000ത്തിലധികം പുകയില ഉല്പന്നങ്ങളും, 310 മയക്ക് മരുന്ന് ഗുളികകൾ, ഹാഷിഷ് ഓയിൽ എന്നിവ പിടികൂടിയിട്ടുള്ളതുമാണ്.

മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ ഉണ്ണി നാരായണൻ ,അബ്ദുൾ റസാഖ്   എസ് ഐ മനോജ്,സുജീഷ്, സിപിഒ വിനോദ് ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എ എസ്‌ ഐ മാരായ മുഹമ്മദ് ഷാഫി,സജി എം, അഖിലേഷ് കെ,ജോമോൻ കെ എ,ജിനേഷ് ചൂലൂർ, അർജ്ജുൻ അജിത്ത്, കെ സുനോജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ആയുധധാരികളായ മോഷ്ടാക്കൾവീട്ടമ്മയെ ആക്രമിച്ച് സ്വർണ്ണം കവർന്നു
കോഴിക്കോട് എലത്തൂർ, ചെട്ടികുളത്ത് വീട്ടമ്മയെ ആക്രമിച്ച് ശരീരത്തിലും അലമാരയിലും ഉണ്ടായിരുന്ന 3 പവനോളം സ്വർണ്ണം കവർന്നു. ചൊവ്വാഴ്ച്ച  പുലർച്ചെ  2 മണിയോടെയായിരുന്നു സംഭവം. ആയുധങ്ങൾ ഉപയോഗിച്ച് വീട്ടിന്റെ പൂട്ട് പൊളിച്ചാണ് മുഖം മൂടി ധരിച്ച ആക്രമികൾ അകത്ത് പ്രവേശിച്ചത്. വീടിൻ്റെ ഒന്നാം നിലയിലും, താഴത്തെയും നിലയിലും സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളാണ് കവർന്നത്.

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആദ്യം പണം ആവശ്യപ്പെടുകയായിരുന്നു. കൊളായിൽ "ചന്ദ്രോ കാന്തം " നിവാസിൽ വിജയലക്ഷമിയെയാണ് കത്തി കാട്ടി ഭീഷണിപ്പെത്തിയും, മുഖത്ത് അടിച്ച് പരിക്കേൽപ്പിച്ചുമാണ് ആഭരണം കവർന്നത്. മകൻ രാഹുൽ മുകളിലത്തെ നിലയിലായിരുന്നു. ലാബ് ടെക്നിഷ്യയായ മകന്റെ ഭാര്യ നൈറ്റ് ഡ്യൂട്ടിയിലായിരുന്നു. ഒച്ച വെച്ച് നാട്ടുകാരെയും മകനെയും അറിയിക്കുമ്പോഴെക്കും അക്രമികളായ 2 പേർ ഓടി രക്ഷപ്പെട്ടു. എലത്തൂർ പോലീസും, വിരലടയാള വിദഗ്ധരും തെളിവെടുപ്പു നടത്തി. പ്രതികളെ കണ്ടെത്തുവാൻ പൊലീസ് അന്വേഷണം ആരംഭിച്ചു വരുന്നു.
Published by:Naveen
First published: