• HOME
  • »
  • NEWS
  • »
  • crime
  • »
  • പെൺസുഹൃത്തിന്‌റെ ഫോൺ നമ്പർ ചോദിച്ചതിന് യുവാക്കൾ ഏറ്റുമുട്ടി; പാലക്കാട് ഒരാൾക്ക് വെട്ടേറ്റു

പെൺസുഹൃത്തിന്‌റെ ഫോൺ നമ്പർ ചോദിച്ചതിന് യുവാക്കൾ ഏറ്റുമുട്ടി; പാലക്കാട് ഒരാൾക്ക് വെട്ടേറ്റു

സംഘർഷത്തിനിടെ സമീപത്തെ കരിക്ക് വിൽപ്പനക്കാരുടെ കൊടുവാളെടുത്ത് ആക്രമിക്കുകയായിരുന്നു

  • Last Updated :
  • Share this:

    പാലക്കാട്: വടക്കഞ്ചേരിയിൽ പെൺകുട്ടിയുടെ ഫോൺ നമ്പർ ചോദിച്ചതിന്റെ പേരിലുണ്ടായ സംഘർഷതിനിടെ യുവാവിന് വെട്ടേറ്റു. സംഭവത്തിൽ വടക്കഞ്ചേരി സ്വദേശി രഞ്ജിതിനെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കഞ്ചേരി പ്രാധാനി സ്വദേശി അരുണിനാണ് വെട്ടേറ്റത്.

    അരുണിന്റെ സുഹൃത്തായ പെൺകുട്ടിയുടെ ഫോൺ നമ്പർ രഞ്ജിത്ത് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് വടക്കഞ്ചേരി ടൗണിൽ സംഘർഷത്തിൽ കലാശിച്ചത്.

    Also Read-തലശേരി ഇരട്ട കൊലപാതകം; മുഖ്യപ്രതി പാറായി ബാബു കസ്റ്റഡിയിൽ

    സംഘർഷത്തിനിടെ സമീപത്തെ കരിക്ക് വിൽപ്പനക്കാരുടെ കൊടുവാളെടുത്ത് രഞ്ജിത്ത് അരുണിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഇടപെട്ട് തടഞ്ഞു. കാലിനു വെട്ടറ്റ അരുണിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    Published by:Jayesh Krishnan
    First published: