കണ്ണൂർ: പതിനൊന്ന് വയസ്സുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുനീഷ് തായത്തുവയലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പീഡനത്തിന് ഇരയായ വിവരം കുട്ടി വീട്ടിൽ ചെന്ന് മാതാപിതാക്കളോട് പറഞ്ഞതോടെയാണ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രാഥമിക അന്വേഷണം നടത്തുകയായിരുന്നു. ഇതിനുശേഷം സുനീഷ് തായത്തുവയലിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തയത്.
Also Read- കാസർഗോഡ് പത്തൊമ്പതുകാരിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച കേസ്; ഇടനിലക്കാരിയായ യുവതി അറസ്റ്റിൽ
ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് ഇന്നാണ് പോലീസ് രേഖപ്പെടുത്തിയത്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
News Summary- The police arrested the youth on the complaint of sexually assaulting an eleven-year-old boy. Payyannur Youth Congress Constituency General Secretary Sunish Thayathuwayal was arrested by the police.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.