• HOME
  • »
  • NEWS
  • »
  • crime
  • »
  • അഭിഭാഷക വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതി; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

അഭിഭാഷക വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതി; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ആത്മഹത്യക്ക് ശ്രമിച്ച യുവതി കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

  • Last Updated :
  • Share this:
    പത്തനംതിട്ട: അഭിഭാഷക വിദ്യാര്‍ഥിനിയെ (law student) വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍. കുമ്പഴ സ്വദേശി അഭിജിത്ത് സോമനാണ് അറസ്റ്റിലായത്. ഇദ്ദേഹത്തെ തൽസ്ഥാനത്ത് നിന്ന് നീക്കിയതായി യൂത്ത് കോൺഗ്രസ് വാർത്താക്കുറിപ്പില്‍ അറിയിച്ചു.

    പരാതിയിൽ ഇന്നലെ അഭിജിത്ത് സോമനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞദിവസമാണ് കടമ്മനിട്ടയിലെ സ്വകാര്യ ലോ കോളജിലെ വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്റ്റലില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് പൊലീസ് മൊഴിയെടുത്തപ്പോഴാണ് കേസിലേക്ക് നയിച്ച സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ എത്തിച്ചതും അഭിജിത്ത് സോമനാണ്.

    വീട്ടിലേക്ക് പോകുന്നവഴി മൂന്ന് തവണ തന്നെ അഭിജിത്ത് പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. വിവാഹ വാഗ്ദാനം നല്‍കി ഹോട്ടലില്‍ മുറിയെടുത്താണ് പീഡിപ്പിച്ചതെന്ന് വിദ്യാര്‍ഥിനി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. പ്രതി പെണ്‍കുട്ടിയില്‍ നിന്ന് പലതവണയായി പണം കൈപ്പറ്റിയതായും പരാതിയില്‍ പറയുന്നു. രണ്ടു തവണയായി ഒരു ലക്ഷം രൂപ അഭിജിത്ത് കൈപ്പറ്റിയെന്നാണ് മൊഴിയില്‍ പറയുന്നത്. കോളജില്‍ ഫീസ് അടയ്ക്കുന്നതിന് പണം തിരികെ ചോദിച്ചപ്പോള്‍ ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടതായി മറ്റു വിദ്യാര്‍ഥികള്‍ പറയുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യാശ്രമമെന്ന് പൊലീസ് പറയുന്നു.

    സംഭവത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായതിന് പിന്നാലെയാണ് അഭിജിത്തിന് എതിരെ
    പോലീസിൽ പരാതി നൽകിയത്. ഇരുവരും ഒരേ കോളേജിലെ വിദ്യാർത്ഥികളാണ്.

    IIT വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ IAS ഉദ്യോഗസ്ഥന് സസ്പെൻഷൻ

    ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഐഎഎസ് ഓഫീസർ സയ്യിദ് റിയാസ് അഹമ്മദിനെ ജാർഖണ്ഡ് സർക്കാർ വെള്ളിയാഴ്ച സസ്പെൻഡ് ചെയ്തു. എഞ്ചിനീയറിംഗ് വിദ്യാർത്ഥി ​പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ഖുന്തിയിലെ സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് (എസ്‌ഡിഎം) അഹമ്മദിനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്യുകയും രണ്ടാഴ്ചത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു.

    "സയ്യിദ് റിയാസ് അഹമ്മദിനെ സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ലൈംഗികാതിക്രമക്കേസാണ് ചുമത്തിയിരിക്കുന്നത്" -മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അഹമ്മദിനെതിരെ ഐപിസി സെക്ഷൻ 354 (ക്രിമിനൽ ബലപ്രയോഗം), 354 എ (ലൈംഗിക പീഡനം), 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യം അല്ലെങ്കിൽ പ്രവൃത്തി) എന്നീ കുറ്റങ്ങൾ ചുമത്തിയതായി പൊലീസ് പറഞ്ഞു.

    ജൂലൈ അഞ്ചിനാണ് കോടതി ഉദ്യോഗസ്ഥനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. പെൺകുട്ടി ഉൾപ്പടെ ഐഐടിയിലെ എട്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ സംസ്ഥാനത്തിന് പുറത്ത് നിന്ന് പരിശീലനത്തിനായി ഖുന്തിയിൽ എത്തിയിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ശനിയാഴ്ച ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണറുടെ വസതിയിൽ സംഘടിപ്പിച്ച അത്താഴവിരുന്നിൽ അവർ പങ്കെടുത്തു. പാർട്ടിയിൽ തനിച്ചായപ്പോൾ റിയാസ് അഹമ്മദ് വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചതായാണ് പരാതിയിൽ പറയുന്നത്. പരാതിയിൽ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് വ്യക്തമാക്കിയ പൊലീസ് അഹമ്മദിനെയും അന്ന് പാർട്ടിയിൽ പങ്കെടുത്ത ചില അതിഥികളെയും ചോദ്യം ചെയ്തിരുന്നു.
    Published by:Rajesh V
    First published: