നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയെ വെട്ടി; ഡിവൈഎഫ്ഐയെന്ന് ആരോപണം

  യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയെ വെട്ടി; ഡിവൈഎഫ്ഐയെന്ന് ആരോപണം

  Youth Congress Leader attacked | ഒപ്പമുണ്ടായിരുന്ന മണ്ഡലം പ്രസിഡന്‍റ് ഇക്ബാലിനെയാണ് ആദ്യ വെട്ടിയതെങ്കിലും ഇദ്ദേഹം ഒഴിഞ്ഞു മാറിയപ്പോഴാണ് മണ്ഡലം സെക്രട്ടറിയായ സുഹൈലിന് വെട്ടേറ്റത്.

  youth congress suhail alp

  youth congress suhail alp

  • Share this:
   ആലപ്പുഴ: ബൈക്കിൽ സഞ്ചരിക്കവെ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിക്ക് വെട്ടേറ്റു. ഭരണിക്കാവിൽവെച്ച് യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി സുഹൈൽ ഹസനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആലപ്പുഴ വണ്ടാനം മെഡിക്കൽകോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

   യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഇക്ബാലിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേയാണ് സുഹൈലിന് വെട്ടേറ്റത്. ചൊവ്വാഴ്ച രാത്രി 9.45ഓടെ മങ്ങാരം ജങ്ഷനിലായിരുന്നു സംഭവം.

   ഇക്ബാലിനെ ലക്ഷ്യമിട്ടാണ് ആക്രമി സംഘമെത്തിയതെന്നാണ് വിവരം. ഇക്ബാലിനെയാണ് ആദ്യ വെട്ടിയതെങ്കിലും ഇദ്ദേഹം ഒഴിഞ്ഞു മാറിയപ്പോഴാണ് സുഹൈലിന് വെട്ടേറ്റത്. ഉടൻതന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മെഡിക്കൽകോളേജിലേക്ക് മാറ്റുകയായിരുന്നു.
   BEST PERFORMING STORIES:Covid 19: 'കൊറോണ വൈറസ് മൃഗങ്ങളിൽനിന്ന് ഉണ്ടായത്'; ലാബിൽനിന്ന് പുറത്തുവന്നതല്ല: ലോകാരോഗ്യസംഘടന [NEWS]COVID 19| ലോകത്ത് മരണ സംഖ്യ 1,77,000 കടന്നു; അമേരിക്കയിൽ മാത്രം 45,000 പേരുടെ ജീവനെടുത്തു [NEWS]സ്പ്രിങ്ക്ളർ കരാർ പരിശോധിക്കാൻ അന്വേഷണ സമിതി; സർക്കാർ ഉത്തരവ് പുറത്തിറങ്ങി [NEWS]
   ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമിച്ചതെന്ന് കോൺഗ്രസ്‌ ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
   Published by:Anuraj GR
   First published:
   )}