• HOME
  • »
  • NEWS
  • »
  • crime
  • »
  • മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനമെന്ന് തെറ്റിദ്ധരിപ്പിച്ച് വീഡിയോ പ്രചരിപ്പിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകൻ അറസ്റ്റിൽ

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനമെന്ന് തെറ്റിദ്ധരിപ്പിച്ച് വീഡിയോ പ്രചരിപ്പിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകൻ അറസ്റ്റിൽ

മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പണം അഭ്യര്‍ഥിച്ച് വീഡിയോ പ്രചരിപ്പിച്ചെന്നാണ് എഫ്ഐആർ.

  • Share this:

    പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനമെന്ന പേരിൽ വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. ആറന്മുള എരുമക്കാട് തലക്കാട്ടുമലയില്‍ സിബിന്‍ ജോണ്‍സനെ(35) ആണ് അറസ്റ്റിലായത്. മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പണം അഭ്യര്‍ഥിച്ച് വീഡിയോ പ്രചരിപ്പിച്ചെന്നാണ് എഫ്ഐആർ.

    ഫെബ്രുവരി 22ന് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പത്രസമ്മേളനം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ 51 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇയാള്‍ എഡിറ്റ് ചെയ്താണ് ഇയാൾ പ്രചരിപ്പിച്ചത്. ഒരു മാധ്യമസ്ഥാപനത്തിന്റെ വാട്ടര്‍മാര്‍ക്ക് ചേര്‍ത്താണ് വീഡിയോ തയ്യാറാക്കിയത്.

    Also Read-പാലക്കാട് ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

    മുഖ്യമന്ത്രിയെയും സംസ്ഥാനസര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്തുന്നതിനും ജനങ്ങളുടെ ഇടയില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്നതിനുംവേണ്ടി ആള്‍മാറാട്ടം നടത്തി വ്യാജ വീഡിയോ പ്രചരിപ്പിച്ചതായാണ് കുറ്റം.

    Published by:Jayesh Krishnan
    First published: