നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • അബദ്ധത്തിൽ വെടിയേറ്റ് സുഹൃത്ത് കൊല്ലപ്പെട്ടു; കുറ്റബോധം താങ്ങാനാകാതെ മൂന്ന് യുവാക്കൾ വിഷം കഴിച്ചു മരിച്ചു

    അബദ്ധത്തിൽ വെടിയേറ്റ് സുഹൃത്ത് കൊല്ലപ്പെട്ടു; കുറ്റബോധം താങ്ങാനാകാതെ മൂന്ന് യുവാക്കൾ വിഷം കഴിച്ചു മരിച്ചു

    നായാട്ടിന് പോയ ഏഴ് സുഹൃത്തുക്കളിൽ ഒരാളാണ് വെടിയേറ്റ് മരിച്ചത്

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ഡെറാഡൂൺ: കയ്യബദ്ധത്തിൽ സുഹൃത്ത് കൊല്ലപ്പെട്ടതിൽ മനംനൊന്ത് മൂന്ന് സുഹൃത്തുകൾ ആത്മഹത്യ ചെയ്തു. ഉത്തരാഖണ്ഡ‍ിലെ ഡെറാഡൂണിലാണ് സംഭവം. നായാട്ടിന് പോയ സുഹൃത്തുക്കളിൽ ഒരാളാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇതിനെ തുടർന്നുണ്ടായ കുറ്റബോധത്തിൽ മറ്റ് മൂന്ന് പേരും വിഷം കഴിച്ച് മരിക്കുകയായിരുന്നു.

      ഏഴ് പേരാണ് ശനിയാഴ്ച്ച ഇവർ താമസിക്കുന്ന ഗ്രമത്തിന് സമീപമുള്ള കാട്ടിൽ നായാട്ടിന് പോയത്. നായാട്ടിനിടയിൽ സംഘത്തിലുള്ള ഒരാളുടെ കയ്യിലുണ്ടായ തോക്കിൽ നിന്ന് വെടിയേറ്റ് സുഹൃത്ത് മരിക്കുന്നത്. സന്തോഷ് പൻവാർ എന്ന യുവാവാണ് വെടിയേറ്റ് മരിച്ചത്.

      സംഘത്തിലുണ്ടായിരുന്ന സന്തോഷ് പൻവറിന്റെ സുഹൃത്തുക്കളായ മൂന്ന് പേരാണ് വിഷം കഴിച്ച് മരിച്ചത്. രാജീവ് സിംഗ് എന്നയാളുടെ കയ്യിലുണ്ടായിരുന്ന തോക്കിൽ നിന്നാണ് സന്തോഷ് പൻവറിന് വെടിയേറ്റത്. ഓടുന്നതിനിടയിൽ കാൽതെറ്റി വീണ രാജീവിന്റെ കയ്യിൽ നിന്നും അബദ്ധത്തിൽ വെടിയുതിരുകയായിരുന്നു. വെടിയേറ്റ സന്തോഷ് സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു.

      സന്തോഷിന്റെ സുഹൃത്തുക്കളായ അർജുൻ സിംഗ്, പങ്കജ് സിംഗ്, സോബൻ സിംഗ് എന്നിവർ രംഗം കണ്ട് പരിഭ്രാന്തരായി. ഇവർ മൂന്ന് പേരും ചേര്ന്നാണ് സന്തോഷിന്റെ മൃതദേഹം കാട്ടിൽ നിന്നും ഗ്രാമത്തിന് സമീപമുള്ള പശുത്തൊഴുത്തിൽ എത്തിച്ചത്. കയ്യബദ്ധമാണെങ്കിലും സുഹൃത്തിന്റെ മരണത്തെ തുടർന്നുണ്ടായ കുറ്റബോധം മൂലം മൂന്ന് പേരും വിഷം കുടിച്ച് മരിക്കുകയായിരുന്നു.
      Also Read-ലൈവ് റിപ്പോർട്ടിങ് നിർത്തി അപകട സ്ഥലത്തേക്ക് ഓടിയ റിപ്പോർട്ടർ; അനഘയെ അഭിനന്ദിച്ച് സോഷ്യൽമീഡിയ

      സംഭവത്തിന് പിന്നാലെ, തോക്ക് കൈവശമുണ്ടായിരുന്ന രാജീവ് സിംഗ് ഒളിവിൽ പോയി. കാട്ടിൽ നിന്നും പുറത്തെത്തിയ മറ്റ് രണ്ടുപേരെ പൊലീസ് ചെയ്തു. ഏഴ് പേരും സുഹൃത്തുക്കളാണെന്നും തൊഴിൽ രഹിതരാണെന്നും ഗ്രാമപ്രധാൻ ആയ കുൽദീപ് പവാർ പറഞ്ഞു. യുവാക്കളുടെ കൈവശമുണ്ടായിരുന്ന തോക്കിന് ലൈസൻ‌സ് ഉണ്ടോ എന്ന് കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

      Also Read-മരിച്ച സഹോദരന്റെ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സർക്കാർ ജോലി; പിടിയിലായത് 30 വർഷങ്ങൾക്ക് ശേഷം

      നാല് മൃതദേഹങ്ങളും പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്.

      മറ്റൊരു സംഭവത്തിൽ, മരിച്ചു പോയ സഹോദരന്റെ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് സർക്കാർ ജോലി സമ്പാദിച്ചയാൾ പിടിയിൽ. പക്ഷേ, ഒരൽപ്പം വൈകിപ്പോയി. മുപ്പത് വർഷത്തോളം സർക്കാർ സംവിധാനങ്ങളെ കബളിപ്പിച്ചതിന് ശേഷമാണ് ശക്തി ബന്ധു എന്ന കാകാ ജി എന്നയാൾ പിടിയിലാകുന്നത്.

      ജമ്മു കശ്മീരിലെ പുൽവാമയിലെ അച്ചൻ സ്വദേശിയായ ശക്തി ബന്ധു ഒമ്പതാം ക്ലാസ് പരീക്ഷ പോലും പാസായിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായി.

      (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
      Published by:Naseeba TC
      First published:
      )}