• HOME
 • »
 • NEWS
 • »
 • crime
 • »
 • cannabis | കൊടൈക്കനാലില്‍ സര്‍ക്കാര്‍ ഭൂമിയില്‍ വ്യാപക കഞ്ചാവ് കൃഷി; ആവശ്യക്കാരില്‍ ഏറെയും വിനോദസഞ്ചാരികള്‍

cannabis | കൊടൈക്കനാലില്‍ സര്‍ക്കാര്‍ ഭൂമിയില്‍ വ്യാപക കഞ്ചാവ് കൃഷി; ആവശ്യക്കാരില്‍ ഏറെയും വിനോദസഞ്ചാരികള്‍

 • Share this:
  കൊടൈക്കനാലില്‍ സര്‍ക്കാര്‍ വക ഭൂമിയില്‍ യുവാക്കളുടെ നേതൃത്വത്തില്‍ വ്യാപക കഞ്ചാവ് കൃഷി. ഡിണ്ടിഗല്‍ ജില്ലയിലെ പൂമ്പാറൈ പാടത്തെ പത്ത് സെന്‍റോളം സ്ഥലത്താണ് കഞ്ചാവ് കൃഷി നടക്കുന്നതെന്ന് പോലീസ് കണ്ടെത്തി. കൊടൈക്കനാല്‍ കേന്ദ്രീകരിച്ച് വിനോദ സഞ്ചാരികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന കൂടുന്നതിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് കൃഷിയിടത്തെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്.വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് പോലീസ് സേനയെ വിന്യസിക്കുകയും പട്രോളിംഗ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

  സ്ഥലത്ത് അനധികൃതമായി കഞ്ചാവ് വളര്‍ത്തുന്ന സംഘത്തിലെ ദിവാകര്‍ എന്ന യുവാവിനെ പോലീസ് പിടികൂടിയിരുന്നു. സ്വന്തം ആവശ്യത്തിനും വരുമാനത്തിനുമായി ഏറെക്കാലമായി ഇവര്‍ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയിരുന്നു. ഉണക്കി പാകപ്പെടുത്തി വിനോദസഞ്ചാരികൾക്ക് വിൽപന നടത്തിയിരുന്നതായും ഇയാളില്‍ നിന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. യുവാവില്‍ നിന്ന് വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്തു. ഇയാളുടെ സഹോദരന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  വാളയാറിൽ വാഹനപരിശോധനയ്ക്കിടെ കൊച്ചിയിലെ ഗുണ്ട 'കണ്ടെയ്നർ സാബു' പിടിയിൽ


  ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട കഞ്ചാവ് കടത്ത് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ എറണാകുളം സ്വദേശി കണ്ടെയ്നർ സാബുവിനെയാണ് എക്സൈസ് പിടികൂടിയത്. വാളയാറിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് കണ്ടെയ്നർ സാബുവിനെ സാഹസികമായി പിടികൂടിയത്. പാലക്കാട്‌ അസ്സി എക്‌സൈസ് കമ്മീഷണർ എം രാകേഷ്, പാലക്കാട്‌ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി കെ സതീഷ്, വാളയാർ ടാസ്ക് ടീമായ മണ്ണാർക്കാട് റേഞ്ച് ഇൻസ്‌പെക്ടർ ബാലഗോപാലൻ എസ് എന്നിവരുടെ നേതൃത്വത്തിൽ വാളയാർ ടോൾ പ്ലാസയിലായിരുന്നു പരിശോധന.

  Also Read- മുംബൈ ആഢംബര കപ്പൽ മയക്കുമരുന്ന് കേസ്; ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ നിരപരാധിയെന്ന് NCB

  പാലക്കാട് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ടീമും, പാലക്കാട്‌ സർക്കിൾ ഓഫീസ് ടീമും സംയുക്തമായി വാളയാർ ടോൾപ്ലാസയിൽ വാഹനപരിശോധന നടത്തുന്ന സമയത്ത് KL 18 V 6540 നമ്പർ ALTO കാർ പരിശോധനക്കായി തടഞ്ഞുവെങ്കിലും, അപകടകരമായ രീതിയിൽ എക്‌സൈസ് ടീമിനെ വെട്ടിച്ചു കടന്നു പോകുകയായിരുന്നു.  തുടർന്ന് പരിശോധന സംഘം സിനിമ സ്റ്റൈലിൽ കാറിനെ പിന്തുടർന്നു. കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഏരിയയിലേക്ക്  കടന്ന കാർ കോരയാർ പുഴയിൽ  കുടുങ്ങിയതോടെ സാബു വലയിലായി.

  കാറിലുണ്ടായിരുന്ന മറ്റൊരു പ്രതി  റോജസ് എന്നയാൾ പുഴയിൽ ഇറങ്ങി ഓടുകയും ചെയ്തു. തുടർന്ന് കാറിൽ നടത്തിയ പരിശോധനയിൽ ആറു കിലോ കഞ്ചാവും നാൽപ്പതിനായിരം രൂപയും കണ്ടെത്തി. ആന്ധ്രയിലെ പടേരു എന്ന സ്ഥലത്ത് നിന്നും കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയതെന്ന് എക്സൈസ് വ്യക്തമാക്കി. കണ്ടെയ്നർ സാബു എറണാകുളം ജില്ലയിലെ വിവിധ ക്രിമിനൽ കേസുകളിലെ പ്രതിയും, ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ആളുമാണ്.

  Also Read- കാമുകനൊപ്പം പോയത് ഒരാഴ്ച മുന്‍പ് ; 3.5 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി ദമ്പതികള്‍ പിടിയില്‍

  കഞ്ചാവ് കടത്തിയ കാർ രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ നിരവധി വാഹനങ്ങളിൽ ഇടിക്കുകയും ചെയ്തിട്ടുണ്ട്. ഇവർ സഞ്ചരിച്ച കാറിൻ്റെ പുറക് വശത്തും ഇടിയേറ്റിട്ടുണ്ട്. വരും ദിവസങ്ങളിൽ പരിശോധനകൾ ശക്തമാക്കുമെന്ന്  അസ്സി എക്‌സൈസ് കമ്മീഷണർ എം രാകേഷ് അറിയിച്ചു.

  അസ്സി എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) ലോതർ പെരേര, പ്രിവന്റീവ് ഓഫിസർമാരായാ ആർ എസ് സുരേഷ്, മുഹമ്മദ്‌ ഷെരീഫ്,  സിഇഒമാരായ ഹരിപ്രസാദ് ഡി, പി കെ രാജേഷ്, അനൂപ് സി, ലിസ്സി വി കെ,സുനിൽ കുമാർ കെ, രാജീവ്‌,പിന്റു സിഎം,  സീനത്ത്,  ഡ്രൈവർമാരായ ജി അനിൽകുമാർ, എം സെൽവകുമാർ, അനൂപ്  എന്നിവർ അടങ്ങുന്ന സംഘം ആണ് കഞ്ചാവ് പിടികൂടിയത്.

  കഴിഞ്ഞ ദിവസം വാളയാറിൽ നിന്ന് കഞ്ചാവ് പിടികൂടിയിരുന്നു. വാളയാറിന് പുറമെ  പാലക്കാട് ജില്ലയിലെ മറ്റു അതിർത്തി പ്രദേശങ്ങളിലും കഞ്ചാവ് കടത്ത് വർധിച്ചു വരികയാണ്.  ഇതിന് പുറമെ ട്രെയിൻ വഴിയുള്ള കഞ്ചാവ് കടത്തും വ്യാപകമാണ്. കേസുകൾ വർധിച്ചതോടെ പരിശോധന ശക്തമാക്കിയിട്ടുണ്ടെങ്കിലും കഞ്ചാവ് കടത്ത് തുടരുകയാണ്. ആഡംബര കാറുകളിലുൾപ്പടെയാണ് കഞ്ചാവ് കടത്ത്. ബസുകളിലും ചരക്ക് വാഹനങ്ങളിലുമെല്ലാം കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ലഹരി പാർട്ടികൾ ഏറ്റവും കൂടുതൽ നടക്കുന്ന കൊച്ചിയിലേക്കാണ് കഞ്ചാവ് പ്രധാനമായും കടത്തുന്നത്.
  Published by:Arun krishna
  First published: