പാലക്കാട്: മീൻകറി ആവശ്യപ്പെട്ട് ഭക്ഷണശാലയിലെ ചില്ലുമേശ കൈകൊണ്ട് ഇടിച്ചുതകർത്ത യുവാവിന് ഞരമ്പ് മുറിഞ്ഞു ദാരുണാന്ത്യം. തിരുവനന്തപുരംകല്ലിങ്കല് കളപ്പക്കാട് ശ്രീജിത്ത് എന്ന 25 കാരനാണ് ഞരമ്ബ് മുറിഞ്ഞ് രക്തം വാര്‍ന്ന് മരിച്ചത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ പാലക്കാട് കൂട്ടുപാതയിലായിരുന്നു സംഭവം.
അഞ്ചു സുഹൃത്തുക്കള്‍ക്കൊപ്പമാണ് ലഘുഭക്ഷണശാലയില്‍ ശ്രീജിത്ത് എത്തിയത്. ഭക്ഷണം കഴിക്കുന്നതിനിടെ കഴിക്കുന്നതിനിടെ മീന്‍ കറിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ചില്ലുമേശ കൈ കൊണ്ട് ഇടിച്ചു തകര്‍ക്കുകയായിരുന്നു. സുഹൃത്തുക്കള്‍ ഇയാളെ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഭക്ഷണം കഴിക്കുന്നതിനിടെ മീന്‍കറി ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഭക്ഷണശാല അടയ്ക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നതിനാൽ മീൻകറി ഇല്ലെന്നാണ് നടത്തിപ്പുകാർ പറഞ്ഞത്. ഇതേ തുടർന്ന് ഭക്ഷണശാല നടത്തിപ്പുകാരുമായി ശ്രീജിത്തും കൂട്ടുകാരും തർക്കമുണ്ടായി. ഇതിനു പിന്നാലെ ചില്ലുമേശയില്‍ ശ്രീജിത്ത് കൈ കൊണ്ട് ഇടിക്കുകയായിരുന്നുവെന്ന് കസബ പൊലീസ് പറഞ്ഞു. സുഹൃത്തുക്കള്‍ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇന്നലെ അര്‍ധരാത്രിയില്‍ പാലക്കാട് കൂട്ടുപാതയിലായിരുന്നു സംഭവം. ശ്രീജിത്തിനൊപ്പം ഭക്ഷണശാലയിൽ എത്തിയ സുഹൃത്തുക്കളെ കടയിൽ അക്രമം കാട്ടിയതിന് പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാക്കൾ മദ്യപിച്ചിരുന്നതായി പിന്നീട് പരിശോധനയിൽ വ്യക്തമായി. ചരക്കു വാഹന ജീവനക്കാര്‍ക്കായി തുറന്നു വച്ചതായിരുന്നു ലഘുഭക്ഷണശാല. സംഭവത്തിന് പിന്നാലെ പൊലീസെത്തി കട പൂട്ടിച്ചു.
Also Read-ദൃശ്യ കുത്തേറ്റ് മരിച്ചത് ഉറക്കത്തിൽ അതി ക്രൂരമായി; നാടിനെ നടുക്കി ഏലംകുളത്തെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതകം
ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സിനിമാ-സീരിയല്‍ സഹ കലാസംവിധായകനും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ കൊടകര കുഴുപ്പുള്ളി സജിന്‍ എന്ന സജിന്‍ കൊടകരയ്കെതിരെ കൂടുതല്‍ തെളിവുകള്‍
ഭര്ത്താക്കന്മാരുമായി പിണങ്ങി നില്ക്കുന്ന സ്ത്രീകളെ കണ്ടെത്തി അവരുമായി സൗഹൃദത്തിലാവുകയും അവരെ സമൂഹ മാധ്യമങ്ങളിലൂടെ വശീകരിച്ച് ലൈംഗീകമായി പീഡിപ്പിക്കുകയും ലൈംഗിക ദൃശ്യങ്ങള്‍ വീഡയോയില്‍ പകര്‍ത്തുകയും പ്രതിയുടെ തുടര്‍ന്നുളള ആവശ്യങ്ങള്‍ക്ക് വഴങ്ങാതെ വരുമ്പോള്‍ മുന്‍പ് പകര്‍ത്തിയ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുന്ന രീതിയാണ് ഇയാള്‍ ചെയ്തു വന്നിരുന്നത്.
ഒരേ സമയം പല സ്ത്രീകളുമായി അടുപ്പത്തിലാവുകയും ഇത് മനസ്സിലാക്കുന്ന സ്ത്രീകള്‍ ഇയാളോട് ചോദിക്കുമ്പോള്‍ ഇവരുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു പതിവ്. ഇയാളെ പേടിച്ച് പീഡനത്തിനിരയായ പല സ്ത്രീകളും പരാതി നല്‍കുന്നതിന് തയ്യാറായിരുന്നില്ല. എന്നാല്‍ ഏതാനും ദിവസം മുന്‍പ് ഇയാളുടെ ഭീഷണിയില്‍ മനംനൊന്ത് ഒരു സ്ത്രീ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
കരുനാഗപ്പിളളി സ്വദേശിനിയുടെ ഫോണ്‍ നമ്പര്‍ ലൈംഗികചുവയുള്ള ഒരു വീഡിയോയുമായി ചേര്‍ത്ത് എഡിറ്റ് ചെയ്ത് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കൊല്ലം സൈബര്‍ക്രൈം പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. മാവേലിക്കര പോലീസ് സ്റ്റേഷന് പരിധിയില്‍ ഒരു വാഹനം കത്തിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരുന്ന കേസില്‍ ഇയാളാണ് വണ്ടി കത്തിച്ചെതെന്ന് തെളിയിക്കുന്ന ടെലിഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ ഈ അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.