HOME » NEWS » Crime » YOUTH ENDS LIFE AFTER PANCHAYAT FORCES HIM TO LICK SPITTLE

കാമുകിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് പഞ്ചായത്ത് കൂട്ടം നിർബന്ധിച്ച് തുപ്പൽ നക്കിച്ച യുവാവ് ജീവനൊടുക്കി

രണ്ട് സമുദായത്തിൽപ്പെട്ട വീട്ടുകാരുടെ പ്രശ്നം പഞ്ചായത്ത് കൂട്ടത്തിന് മുന്നിലെത്തി. ഗുപ്ത കുറ്റക്കാരനാണെന്ന് പഞ്ചായത്ത് വിധിച്ചതിന് പിന്നാലെ ശിക്ഷയായി തറയിൽ തുപ്പിക്കുകയും അത് യുവാവിനെ കൊണ്ട് നക്കിക്കുകയുമായിരുന്നു.

News18 Malayalam | news18-malayalam
Updated: December 29, 2020, 9:03 PM IST
കാമുകിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് പഞ്ചായത്ത് കൂട്ടം നിർബന്ധിച്ച് തുപ്പൽ നക്കിച്ച യുവാവ് ജീവനൊടുക്കി
പ്രതീകാത്മക ചിത്രം
  • Share this:
പ്രണയത്തിലായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ പഞ്ചായത്ത് കൂട്ടം പരസ്യമായി സ്വന്തം തുപ്പൽ നക്കിച്ച യുവാവ് മണിക്കൂറുകൾക്കം ജീവനൊടുക്കി. പശ്ചിമ ബിഹാറിലെ ചൈൻപൂരിലാണ് സംഭവം. 22 കാരനായ ശിവ്ശങ്കർ ഗുപ്തയെയാണ് തിങ്കളാഴ്ച രാത്രി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Also Read- ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന പേരിൽ വീട്ടിലെത്തി 11 ലക്ഷം രൂപയും അരക്കിലോ സ്വർണവും കവർന്നു

ശനിയാഴ്ച രാത്രിയാണ് യുവാവിന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവം നടന്നത്. തന്റെ മൊബൈൽ ഫോൺ തിരികെ വാങ്ങാൻ ഗുപ്ത വീട്ടിന് സമീപമുള്ള പെൺകുട്ടിയുടെ വീട്ടിലെത്തി. താനുമായി വഴക്കിട്ടതിനെ തുടർന്ന് പെൺകുട്ടി ഫോണുമായി വീട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് യുവാവ് പറഞ്ഞത്. എന്നാൽ വീട്ടിലെത്തിയ യുവാവിനെ പെൺകുട്ടിയുടെ വീട്ടുകാർ തടഞ്ഞുവയ്ക്കുകയായിരുന്നു. പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു ഇത്.

Also Read- രാഷ്ട്രീയ നേതാവുമായി അവിഹിതബന്ധം; നർത്തകിയെ വെടിവെച്ചു കൊന്നു

രണ്ട് സമുദായത്തിൽപ്പെട്ട വീട്ടുകാരുടെ പ്രശ്നം പഞ്ചായത്ത് കൂട്ടത്തിന് മുന്നിലെത്തി. ഗുപ്ത കുറ്റക്കാരനാണെന്ന് പഞ്ചായത്ത് വിധിച്ചതിന് പിന്നാലെ ശിക്ഷയായി തറയിൽ തുപ്പിക്കുകയും അത് യുവാവിനെ കൊണ്ട് നക്കിക്കുകയുമായിരുന്നു. ജനക്കൂട്ടത്തിന്റെയും കുടുംബാംഗങ്ങളുടെയും മുന്നിൽവെച്ചായിരുന്നു ശിക്ഷ നടപ്പാക്കിയത്. ഇതിന് പിന്നാലെ ഞായറാഴ്ച രാത്രി വാതിൽ കുറ്റിയിട്ടശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Also Read- ഗര്‍ഭിണിയായ പശുവിനോട് സാമൂഹിക വിരുദ്ധരുടെ ക്രൂരത; മരത്തില്‍ ചേര്‍ത്ത് കുരുക്കിട്ട് കൊന്നു

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by: Rajesh V
First published: December 29, 2020, 9:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories