പെരുമ്പാമ്പിനെ ഉപദ്രവിക്കുന്ന വീഡിയോ; യുവാക്കൾക്ക് 5000 രൂപ വീതം പിഴയിട്ട് വനം വകുപ്പ്

കോവൈ കുറ്റാലത്ത് അനധികൃതമായി കാറിലെത്തിയ കോയമ്പത്തൂര്‍ നരസിപുരം സ്വദേശികളാണ് പിടിയിലായത്.

News18 Malayalam | news18-malayalam
Updated: June 30, 2020, 4:49 PM IST
പെരുമ്പാമ്പിനെ ഉപദ്രവിക്കുന്ന വീഡിയോ; യുവാക്കൾക്ക് 5000 രൂപ വീതം പിഴയിട്ട് വനം വകുപ്പ്
News18
  • Share this:
കോയമ്പത്തൂര്‍:പെരുമ്പാമ്പിനെ ഉപദ്രവിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച യുവാക്കളെ വനപാലകർ പിടികൂടി. കോവൈ കുറ്റാലത്ത് അനധികൃതമായി കാറില്‍ സന്ദര്‍ശനം നടത്തിയ കോയമ്പത്തൂര്‍ നരസിപുരം സ്വദേശികളാണ് പിടിയിലായത്.

കുറ്റാലത്തെ വനഭദ്ര കാളി അമ്മന്‍ ക്ഷേത്രത്തിൽ എത്തുന്നതിനിടെയാണ് ഇവർ റേഡരുകിൽ കണ്ട പെരുമ്പാമ്പിനെ ഉപദ്രവിച്ചത്. കാട്ടിലേക്ക് ഇഴഞ്ഞു നീങ്ങിയ പാമ്പിന്റെ വാലിൽ പിടിച്ചു വലിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

TRENDING:ടിക് ടോക് എന്ന വന്മരം വീണു; ഇനിയെന്ത്? [NEWS]Unlock 2.0 | ജൂലൈ 31 വരെ അന്താരാഷ്ട്ര വിമാന സർവീസുകളില്ല; വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയേറ്ററുകളും അടഞ്ഞു കിടക്കും [NEWS] 'അളമുട്ടിയാൽ കോൺഗ്രസും കടിക്കും'; ജോസ് വിഭാഗത്തെ എന്തുകൊണ്ട് യു.ഡി.എഫ് പുറത്താക്കി? [NEWS]
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്ന് പോളുവാംപട്ടി ഫോറസ്റ്റ് റേഞ്ചര്‍ ആരോഗ്യ സ്വാമിയുടെ നേതൃത്വത്തിലാണ് യുവാക്കളെ കണ്ടെത്തിയത്. ഇവർക്ക് 5000 രൂപ വീതം പിഴ ചുമത്തിയശേഷം വിട്ടയച്ചു.
First published: June 30, 2020, 4:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading