ലോക്ഡൗണിൽ അഭയം നൽകിയ സുഹൃത്തിന്റെ ഭാര്യയുമായി യുവാവ് മുങ്ങി; കേസായതോടെ ഒപ്പം കൊണ്ടു പോയ മക്കളെ വിട്ടു നൽകി

എറണകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ മൂന്നാർ സ്വദേശിയാണ് ബാല്യകാല സുഹൃത്തിന്റെ ഭാര്യയുമായി മുങ്ങിയത്.

News18 Malayalam | news18-malayalam
Updated: May 20, 2020, 3:34 PM IST
ലോക്ഡൗണിൽ അഭയം നൽകിയ സുഹൃത്തിന്റെ ഭാര്യയുമായി യുവാവ് മുങ്ങി; കേസായതോടെ ഒപ്പം കൊണ്ടു പോയ മക്കളെ വിട്ടു നൽകി
News18 Malayalam
  • Share this:
മുവാറ്റുപുഴ: അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട ലോക് ഡൗണിൽ അഭയം നൽകിയ സുഹൃത്തിന്റെ ഭാര്യയും മക്കളുമായി യുവാവ് മുങ്ങി. പരാതിയുമായി ഗൃഹനാഥൻ പൊലീസിനെ സമീപിച്ചതോടെ മക്കളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും ഭാര്യ വീണ്ടും യുവാവിനൊപ്പം പോയി.
You may also like:'പോരാളി ഷാജിമാർക്ക് ബിജിഎം ഇട്ട് തകർക്കാനുള്ള ഐറ്റങ്ങൾ ഇട്ടു കൊടുക്കുന്ന കയ്യില് കുത്തലുകളുടെ കാലം കഴിഞ്ഞു': വി.ടി ബൽറാം [NEWS]മദ്യ നികുതി വർധിപ്പിച്ച സ്ഥിരം ഉഡായിപ്പുകളല്ലാതെ ധനമന്ത്രീ, അങ്ങ് എന്ത് ചെയ്തു?; ഐസക്കിനെതിരെ കെ.എസ് രാധാകൃഷ്ണൻ [NEWS]എസ്.എസ്.എൽ.സി ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചത് വൈകിവന്ന വിവേകം; രമേശ് ചെന്നിത്തല [NEWS]

എറണകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ മൂന്നാർ സ്വദേശിയാണ് ബാല്യകാല സുഹൃത്തിന്റെ ഭാര്യയുമായി മുങ്ങിയത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മൂന്നാറിലേക്ക് പോകാൻ ഇയാൾ മൂവാറ്റുപുഴയിൽ എത്തിയത്. വാഹനമൊന്നും കിട്ടാത്തതിനെ തുടർന്ന് യുവാവ് മൂന്നാറിലെ ബന്ധുക്കളെ വിവരമറിയിച്ചു. ഇതിനിടയിലാണ് തന്റെ ബാല്യകാല സുഹൃത്ത് മുവാറ്റുപുഴയിൽ താമസിക്കുന്നുണ്ടെന്ന വിവരം  അറിഞ്ഞത്. ഇതേത്തുടർന്ന് ഏറെ പരിശ്രമിച്ച് മുവാറ്റുപുഴ സ്വദേശിയുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് സഹായം അഭ്യർഥിച്ചു. തൊട്ടുപിന്നാലെ കാറുമായെത്തിയ സുഹൃത്ത് യുവാവിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി.

തുടർന്ന് ഒന്നരമാസക്കാലം മൂന്നാർ സ്വേദശി സുഹൃത്തിന്റെ മൂവാറ്റുപുഴയിലെ വീട്ടിലായിരുന്നു താമസം. എന്നാൽ ലോക്ക് ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചിട്ടും യുവാവ് മൂന്നാറിലേക്ക് മടങ്ങാൻ തയാറായില്ല. ഇതിനിടെ വീട്ടുടമയുടെ ഭാര്യയുമായി യുവാവ് ബന്ധം സ്ഥിപിച്ചിരുന്നു. ഇതുസംബന്ധിച്ച് ഭർത്താവിന് സംശയം തോന്നിത്തുടങ്ങിയതിനു പിന്നാലെ  യുവാവ് ഭാര്യയും മക്കളുമായി മുങ്ങുകയും ചെയ്തു.

വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും ഭർത്താവിന്റെ പേരിലുള്ള കാറും ഇവർ കൊണ്ടു പോയിരുന്നു. ഇതേത്തുടർന്നാണ് ഭർത്താവ് പരാതിയുമായി പൊലീസിന് മുന്നിലെത്തിയത്. പൊലീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് സുഹൃത്തിന്റെ ഭാര്യയെയും മക്കളെയും സ്റ്റേഷനില്‍ ഹാജരാക്കിയത്. എന്നാൽ  മക്കളെ ഭര്‍ത്താവിനെ തിരികെ ഏല്‍പ്പിച്ച ഭാര്യ മൂന്നാര്‍ സ്വദേശിക്കൊപ്പം പോകുകയായിരുന്നു.
First published: May 20, 2020, 3:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading