• HOME
  • »
  • NEWS
  • »
  • crime
  • »
  • സോഷ്യൽ മീഡിയ ചങ്ങാത്തത്തിലൂടെ ലൈംഗിക പീഡനം; 14 കൗമാരക്കാരികളുടെ നഗ്നചിത്രങ്ങളുമായി പൊന്നാനിക്കാരനായ 21കാരൻ പിടിയിൽ

സോഷ്യൽ മീഡിയ ചങ്ങാത്തത്തിലൂടെ ലൈംഗിക പീഡനം; 14 കൗമാരക്കാരികളുടെ നഗ്നചിത്രങ്ങളുമായി പൊന്നാനിക്കാരനായ 21കാരൻ പിടിയിൽ

പൊന്നാനി സ്വദേശിയായ മത്സ്യത്തൊഴിലാളി മാറാപ്പിന്റകത്ത് വീട്ടിൽ കോയയുടെ മകൻ ആണ് ജാബിർ ആണ് ജോലിക്ക് ഒന്നും പോകാതെ, പെൺകുട്ടികളെ പറ്റിച്ച് സ്വർണവും പണവും തട്ടിയെടുത്ത് ജീവിച്ചിരുന്നത്.  പ്രതിക്ക് എതിരെ ഐടി, പോക്സോ വകുപ്പുകൾ പ്രകാരം കേസ് എടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് പൊന്നാനി ജയിലിലേക്ക് മാറ്റി.

jabir

jabir

  • Last Updated :
  • Share this:
മലപ്പുറം: ഇൻസ്റ്റാഗ്രാമിലൂടെയും ടിക്ടോകിലൂടെയും പെൺകുട്ടികളുമായി സൗഹൃദം ഉണ്ടാക്കി പീഡിപ്പിച്ച കേസിൽ 21കാരൻ പിടിയിൽ. പൊന്നാനി സ്വദേശി  ടി ബി ആശുപത്രി ബീച്ചിൽ മാറാപ്പിന്റകത്ത് വീട്ടിൽ കോയയുടെ മകൻ ജാബിർ ആണ് പിടിയിലായത്. പതിനാലോളം പെൺകുട്ടികളുടെ നഗ്നഫോട്ടോയും വീഡിയോയും പ്രതിയുടെ ഫോണിൽ നിന്നും കണ്ടെടുത്തു. രണ്ട് പെൺകുട്ടികൾ ജാബിർ ലൈംഗികമായി ഉപദ്രവിച്ചു എന്നും പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ഇരകൾ ആയ പെൺകുട്ടികൾ എല്ലാം പതിനാലിനും പതിനേഴിനും പ്രായം ഉള്ളവരാണ്. ഇവരിൽ നിന്നും ജാബിർ പണവും സ്വർണവും അപഹരിച്ചു എന്നും പരാതി ഉണ്ട്.

സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇപ്രകാരം ആണ് - ഡിസംബർ ആറാം തീയതി വൈകുന്നേരം പതിനാറു വയസുള്ള അച്ഛനില്ലാത്ത പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാനില്ല എന്നു പറഞ്ഞ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചു. ഫോണിൽ വിളിച്ചപ്പോൾ പെൺകുട്ടി ചങ്കുവെട്ടി ജംങ്ഷനിൽ ആണെന്ന് അറിഞ്ഞ പൊലീസ് ഉടൻ അവിടെ എത്തി പെൺകുട്ടിയെ  കണ്ടെത്തി. കുട്ടിയോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയപ്പോൾ ആണ് സംഭവത്തിന്റെ ഗൗരവം വ്യക്തമായത്.

മലപ്പുറത്ത് തന്റെ കാമുകനോടൊപ്പം കോട്ടക്കുന്നിൽ കറങ്ങാൻ പോയതാണ് എന്ന് പെൺകുട്ടി തുറന്ന് സമ്മതിച്ചു.  പിന്നീട് തന്നെ അയാൾ ബസ്സിൽ കയറ്റി കുറ്റിപ്പുറം  ഓവർ ബ്രിഡ്ജിനു സമീപം കുറേനേരം സമയം ചെലവഴിച്ചെന്നും വിലപ്പെട്ടതെല്ലാം കവരാനായി ശ്രമിച്ചെന്നും പെൺകുട്ടി മൊഴി നൽകി.

You may also like:Virat Kohli Anushka Sharma | ഗർഭിണിയായ ഭാര്യയ്ക്ക് ഒപ്പമിരിക്കാൻ അവധിയെടുത്ത കോലിയെ പ്രശംസിച്ച് സ്റ്റീവ് സ്മിത്ത് [NEWS]സ്പീക്കർ ശ്രീരാമകൃഷ്ണൻ സ്വർണ്ണക്കള്ളക്കടത്തുകാരെ സംരക്ഷിച്ചു: BJP സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ [NEWS] Local Body Elections 2020 | വോട്ട് ചെയ്യാൻ ഓടിയെത്തിയ മഞ്ജു വാര്യർ തിരിച്ചറിയൽ കാർഡ് എടുക്കാൻ മറന്നു; തിരിച്ചുപോയി വീണ്ടും എത്തി [NEWS]

ഓൺലൈൻ ക്ലാസിന് വേണ്ടി കുട്ടിക്ക് മൊബൈൽ നൽകിയിരുന്നു. ഇതിൽ  ഇൻസ്റ്റഗ്രാം വഴി ആണ് യുവാവിനെ പരിചയപ്പെട്ടത് എന്ന് പെൺകുട്ടി പറഞ്ഞു.  ഇൻസ്റ്റഗ്രാമിലെ ടീം കളിമയം എന്ന ഗ്രൂപ്പിൽ അംഗമായിരുന്നു എന്നും ജാബിർ തന്റെ ഫോട്ടോ കണ്ട് അടുത്ത് പരിചയപ്പെടുക ആയിരുന്നു എന്നും പെൺകുട്ടി പറഞ്ഞു. തുടർച്ചയായി ചാറ്റ് ചെയ്ത് സൗഹൃദം ദൃഢമാക്കിയ പ്രതിയെ പെൺകുട്ടി വിശ്വസിക്കുക ആയിരുന്നു. അച്ഛനും അമ്മയും ഇല്ലാത്തത് തുറന്നു പറഞ്ഞപ്പോൾ സംരക്ഷിച്ചു കൊളളാമെന്ന് ജാബിർ വാക്കു നൽകി എന്നും അത് വിശ്വസിച്ചു പോയി എന്നും കുട്ടി പൊലീസിനോട് സമ്മതിച്ചു.

തനിക്ക് ഒരു സ്പാനിഷ് കമ്പനിയിലാണ് ജോലി എന്ന് പറഞ്ഞാണ് ജാബിർ പെൺകുട്ടിയെ വിശ്വാസത്തിൽ എടുത്തത്. നഗ്നഫോട്ടോയും വീഡിയോയും ശേഖരിച്ചത് മറ്റൊരു കള്ളം പറഞ്ഞ്. ഇന്റർനെറ്റിൽ നഗ്ന വീഡിയോസ്  അപ്‌ലോഡ് ചെയ്താൽ കമ്മീഷനായി ലഭിക്കാറുള്ളത് ലക്ഷങ്ങൾ ആണ്.  പെൺകുട്ടിയുടെ ശരീര ഭാഗങ്ങളുടെ നഗ്ന ഫോട്ടോ അയച്ചു കൊടുത്താൽ വിദേശത്ത് വെബ് സൈറ്റുകളിൽ ആരും അറിയാതെ അപ് ലോഡ് ചെയ്ത് ബാങ്ക് അക്കൗണ്ടിൽ പണം നൽകാമെന്നും പ്രതി പെൺകുട്ടിയെ വിശ്വസിപ്പിച്ചു.

ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് സ്നേഹത്താലും ഭീഷണിയാലും അതിനു വഴങ്ങിയ പെൺകുട്ടി  കഴിഞ്ഞ നാലഞ്ചു മാസങ്ങളായി എല്ലാ ദിവസവും ഇത്തരത്തിൽ നിരവധി ഫോട്ടോകളും വീഡിയോകളും ജാബിർ ആവശ്യപ്പെട്ട പ്രകാരം അയച്ചു കൊടുത്തിരുന്നു. ജാബിർ പണം ഒന്നും നൽകിയില്ല എന്നും ഇയാളുടെ നിർബന്ധത്തിന് വഴങ്ങി കുടുംബത്തിലെ പെൺകുട്ടികളുടെ നമ്പർ നൽകിയിരുന്നു എന്നും പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തി. പ്രതി പെൺകുട്ടിക്ക് ജോലി വാഗ്ദാനം നൽകി കമ്മലും മോതിരവും കൈക്കലാക്കിയിരുന്നു.പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മലപ്പുറം ഡി വൈ എസ് പി ഹരിദാസിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി സിഐ കെ.എം. ബിജു, എസ് ഐ വിനോദ് വലിയാട്ടൂർ, സതീഷ് നാഥ്, അബ്ദുൾ അസീസ്, മുസ്തഫ, രതീഷ്, സ്മിത എന്നിവർ അടങ്ങുന്ന സംഘം ആണ് പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ പിടികൂടിയത്. പത്തു മണിക്കൂറോളം നീണ്ട ഒരു ഓപ്പറേഷനൊടുവിൽ പൊന്നാനി ബീച്ചിൽ വച്ചാണ് പ്രതി വലയിലാകുന്നത്. അല്പം കൂടി വൈകിയെങ്കിൽ പ്രതി നാട് വിട്ടേനെയെന്നും പൊലീസ് വ്യക്തമാക്കി.

പ്രതിയുടെ ഫോൺ പരിശോധിച്ച സൈബർ പൊലീസ് നിരവധി നഗ്നഫോട്ടോകളും വീഡിയോകളും ആണ് കണ്ടെത്തിയത്. പന്ത്രണ്ടിനും പതിനേഴിനും ഇടയിൽ പ്രായമുള്ള നിരവധി പെൺകുട്ടികളുടെ വിലാസവും നഗ്നഫോട്ടോസും വീഡിയോസും ആയിരുന്നു ഫോണിൽ നിറയെ. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കാര്യം പ്രതി സമ്മതിച്ചു. കൊണ്ടോട്ടി സ്വദേശിനിയായ 14കാരിയെ അർദ്ധരാത്രി  വീടിന്റെ സമീപത്തുള്ള ഒഴിഞ്ഞ പറമ്പിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുക ആയിരുന്നു പ്രതി. ബലം പ്രയോഗിച്ച് വിവസ്ത്രയാക്കി ബലാത്സംഗം ചെയ്തതായി പ്രതി സമ്മതിച്ചു.

ഈ പെൺകുട്ടിയെയും ടിക്ടോക് വഴി ആണ് ഇയാൾ പരിചയപ്പെട്ടതും സൗഹൃദം സ്ഥാപിച്ചതും. ഹായ്, ഹലോ, ഗുഡ് മോണിംഗ് സന്ദേശങ്ങൾ അയച്ചാണ് പ്രതി ബന്ധം സ്ഥാപിക്കാറുള്ളത്. പതിയെ വാട്ട്സ്ആപ് നമ്പർ വാങ്ങിച്ചാണ് പ്രതി തന്റെ ഉദ്ദേശങ്ങൾ നടത്തിയിരുന്നത്. ഈ പെൺകുട്ടിയുടെയും നഗ്ന ഫോട്ടോകളും വീഡിയോകളും പ്രതി ശേഖരിച്ചിരുന്നു.

12 മുതൽ 18 വയസുള്ള നിരവധി പെൺകുട്ടികളെ ഇയാൾ സൗഹൃദത്തിലാക്കിയിട്ടുണ്ട്. വിവിധ സോഷ്യൽ മീഡിയയിലെ ഗ്രൂപ്പുകളിൽ തിരഞ്ഞ് ഡിപിയിലെ ചിത്രങ്ങൾ ഇട്ട പെൺകുട്ടികളെ പ്രത്യേകം നോക്കിയാണ് ഇയാൾ സൗഹൃദം തേടുന്നത്. സമ്പന്നൻ ആണെന്നും വിദേശത്ത് ജോലി ഉണ്ടെന്നും മറ്റും പറഞ്ഞാണ് പ്രതി പെൺകുട്ടികളുമായി ബന്ധം ഉണ്ടാക്കിയിരുന്നത്. ഇയാളെപ്പറ്റി ഉള്ള യാഥാർത്ഥ്യങ്ങൾ പൊലീസ് വെളിപ്പെടുത്തിയ സാഹചര്യത്തിൽ കൂടുതൽ പെൺകുട്ടികൾ പരാതിയുമായി രംഗത്ത് വരുന്നുണ്ട്. ഇരകളായ കൂടുതൽ പെൺകുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിൽ ആണ് പൊലീസ്.

പൊന്നാനി സ്വദേശിയായ മത്സ്യത്തൊഴിലാളി മാറാപ്പിന്റകത്ത് വീട്ടിൽ കോയയുടെ മകൻ ആണ് ജാബിർ ആണ് ജോലിക്ക് ഒന്നും പോകാതെ, പെൺകുട്ടികളെ പറ്റിച്ച് സ്വർണവും പണവും തട്ടിയെടുത്ത് ജീവിച്ചിരുന്നത്.  പ്രതിക്ക് എതിരെ ഐടി, പോക്സോ വകുപ്പുകൾ പ്രകാരം കേസ് എടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് പൊന്നാനി ജയിലിലേക്ക് മാറ്റി.
Published by:Joys Joy
First published: