നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കോട്ടയം കങ്ങഴയിലെ കൊലപാതകം: കാലറുത്തത് ഗൂർഖാകത്തി ഉപയോഗിച്ച്; കൂടുതൽ പ്രതികൾ ഉണ്ടെന്ന് സൂചന 

  കോട്ടയം കങ്ങഴയിലെ കൊലപാതകം: കാലറുത്തത് ഗൂർഖാകത്തി ഉപയോഗിച്ച്; കൂടുതൽ പ്രതികൾ ഉണ്ടെന്ന് സൂചന 

  മനേഷ് തമ്പാനെന്ന ക്രിമിനൽ കേസ് പ്രതിയേയാണ് കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയത്. 

  ജയേഷ് കുമരകം, സച്ചു

  ജയേഷ് കുമരകം, സച്ചു

  • Share this:
  കോട്ടയം: കങ്ങഴയിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയിൽ ആണ് മനേഷ് തമ്പാനെന്ന ക്രിമിനൽ കേസ് പ്രതിയെ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയത്.  ഈ സംഭവത്തിൽ രണ്ട് പ്രതികൾ അന്നുതന്നെ മണിമല പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. ഇടയിരിക്കപ്പുഴ പുതുപ്പറമ്പിൽ ജയേഷ് കുമരകം കവണാറ്റിൻകര സ്വദേശി സച്ചു എന്നിവരാണ് കേസിൽ കീഴടങ്ങിയത്. എന്നാൽ സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ പ്രതികൾ ഉണ്ടെന്ന് പോലീസ് പറയുന്നത്.

  നാട്ടുകാരുടെ മൊഴിയനുസരിച്ച് സംഭവ സ്ഥലത്ത് കൂടുതൽ ആളുകൾ എത്തിയിരുന്നു. കാറിലാണ് കൂടുതൽ പേർ കൊലപാതകത്തിനായി എത്തിയത് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. എന്നാൽ ഇവർ ആരൊക്കെയെന്ന് കണ്ടെത്താൻ ഇതുവരെ പോലീസിന് ആയിട്ടില്ല.  കഴിഞ്ഞദിവസം പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. മുൻവൈരാഗ്യം തന്നെയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇരു പ്രതികളും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

  കൊലക്ക് ഇരയായ മനേഷിന്റെ കാൽപാദം ആണ് വെട്ടി അറുത്ത് മാറ്റിയത്. ഗൂർഖമാർ ഉപയോഗിക്കുന്ന കത്തിയാണ് പ്രതികളും ഉപയോഗിച്ചതെന്ന് പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. കത്തിക്ക് പുറമേ കമ്പിവടികൾ അടക്കം മറ്റു ചില ആയുധങ്ങളും  പ്രതികളിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൃത്യം നടത്തിയ ശേഷം പ്രദേശവാസികളെയും സാക്ഷികളെയും  വെട്ടിക്കൊല്ലും എന്ന പ്രതിയായ ജയേഷ് ഭീഷണിപ്പെടുത്തിയിരുന്നതായി നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. സാക്ഷി പറയുന്നവരെ എല്ലാം ഇതേപോലെ വെട്ടിക്കൊല്ലും എന്നായിരുന്നു ഭീഷണി. പതിവായി ജയേഷ് ഇത്തരം നീക്കങ്ങൾ നേരത്തെയും നടത്തിയിട്ടുള്ളതായി പോലീസ് പറയുന്നു.


  വധശ്രമം അടക്കം 14 കേസുകൾ ജയേഷിന്റെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകളിലെല്ലാം സാക്ഷികൾ ആകുന്നവരെ ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറയുന്നു. സാക്ഷികൾ ഇല്ലാത്തതിനാൽ പല കേസുകളിലും ജയേഷിനെ വെറുതെ വിടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്  എന്നും പോലീസ് പറയുന്നു.

  Also Read-പാലക്കാട് വൃദ്ധ ദമ്പതികൾ തീപൊള്ളലേറ്റ് മരിച്ച നിലയിൽ; മൃതദേഹങ്ങൾ കയറുകൊണ്ട് കെട്ടിയനിലയിൽ

  കഴിഞ്ഞ  വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ്  ഇടയപ്പാറ കവലയിൽ  വെട്ടിയിട്ട നിലയിൽ  കാൽ പാദം കണ്ടെത്തിയത്. ഇടയപ്പാറ കവലയിൽ രക്തസാക്ഷി കുടീരത്തിന് തൊട്ടുമുൻപിൽ ആണ് കാൽപാദം കണ്ടെത്തിയത്. സംഭവം കറുകച്ചാൽ പോലീസിൽ അറിയിച്ചതോടെ പൊലീസ് സംഘം ഉടൻ എത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവിടെ നിന്നും ഒരു കിലോമീറ്റർ അകലെ റബർ തോട്ടത്തിൽ  മൃതദേഹം കണ്ടെത്തിയത്.

  സംഭവത്തിൽ അറസ്റ്റിലായ രണ്ടു പ്രതികളെയും കോടതി റിമാൻഡ് ചെയ്തു. കൂടുതൽ പ്രതികളെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പൊലീസ് പറയുന്നു. എന്നാൽ ഇപ്പോൾ കൂടുതൽ വിവരങ്ങൾ  പുറത്തുവിടാനാകില്ല. അത് കേസിനെ ബാധിക്കും എന്നാണ് പോലീസ് പറയുന്നത്. കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് സംഘം തന്നെ സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന അറും കൊലകൾക്ക് സമാനമായി  കോട്ടയത്തും കൊലപാതകം ഉണ്ടായതാണ് പൊലീസിനെ അടക്കം ഞെട്ടിച്ചത്.
  Published by:Naseeba TC
  First published: