കണ്ണൂരിൽ‌ മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ

അര ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ എന്ന മയക്കുമരുന്ന് എക്സൈസ് സംഘം കണ്ടെടുത്തു

News18 Malayalam | news18-malayalam
Updated: January 15, 2020, 11:13 PM IST
കണ്ണൂരിൽ‌ മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ
News18 Malayalam
  • Share this:
മാരക മയക്കുമരുന്നുമായി കണ്ണൂരിൽ യുവാവ് പിടിയിലായി.  പയ്യന്നൂർ പുഞ്ചിരി മുക്ക് സ്വദേശി കെ എ ഹംസാസ് ആണ് തളിപ്പറമ്പ് എക്സൈസ് സംഘത്തിൻറെ പിടിയിലായത്. ഇയാളിൽ നിന്ന് അരലക്ഷം രൂപ വിലവരുന്ന എംഡിഎംഎ എന്ന മയക്കു മരുന്ന് ഉദ്യോഗസ്ഥർ കണ്ടെടുത്തു.

Also Read- നൂറടിയിലേറെ ഉയരത്തിൽ നിന്ന് പാറക്കൂട്ടം ഹിറ്റാച്ചിക്ക് മുകളിലേക്ക് വീണു; രണ്ടുപേർ മരിച്ചു

ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലെത്തിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുന്ന ഹംസാസിനെ എക്സൈസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. പയ്യന്നൂർ പോലീസിനെ അക്രമിച്ച കേസിലും ഇയ്യാൾ പ്രതിയാണ്. എക്സൈസ് സംഘം പിടികൂടിയപ്പോഴും ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ച് ലഹരിയിലായിരുന്നു.

തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രഭാകരൻ വി.വി, പ്രിവന്റീവ് ഓഫീസർമാരായ കെ.വി.ഗിരീഷ്, കെ പി മധുസൂദനൻ, എം വി അഷറഫ്, കെ രത്നാകരൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)പി കെ രാജീവൻ , കെ രാജേഷ്, പി പി മനോഹരൻ , സിവിൽ എക്സൈസ് ഓഫീസർമാരായ രജി രാഗ് പി പി , അനു എം.പി, പ്രകാശൻ പി വി മനോജ്.കെ, ടി എൻ ആരതി, സനിജിഷ പി, ഡ്രൈവർ പുരുഷോത്തമൻ.കെ.വി. എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Published by: Rajesh V
First published: January 15, 2020, 11:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading