വയനാട്ടിൽ യുവാക്കളെ ആക്രമിച്ച് 17 ലക്ഷം രൂപ തട്ടിയെടുത്ത കവർച്ചാസംഘം പിടിയിൽ

News18 Malayalam | news18-malayalam
Updated: October 16, 2019, 11:48 AM IST
വയനാട്ടിൽ യുവാക്കളെ ആക്രമിച്ച് 17 ലക്ഷം രൂപ തട്ടിയെടുത്ത കവർച്ചാസംഘം പിടിയിൽ
  • Share this:
വയനാട്: മൈസൂരിൽ സ്വർണ്ണം വിറ്റ് മടങ്ങുകയായിരുന്ന വയനാട് വെങ്ങപ്പള്ളി സ്വദേശികളായ യുവാക്കളെ മാരകായുധങ്ങളുമായി എത്തി ആക്രിമിച്ച് 17 ലക്ഷം രൂപ കവർന്ന കവർച്ചാ സംഘത്തെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം മീനങ്ങാടി കുട്ടിരായിൻ പാലത്തിനടുത്ത് ദേശീയ പാതയിൽ വെച്ചാണ് കവർച്ച നടന്നത്. കേസിൽ തൃശ്ശൂർ സ്വദേശികളായ 14 യുവാക്കളാണ് പിടിയിലായത്. മീനങ്ങാടി സി.ഐ അബ്ദുൽ ശരീവും വൈത്തിരി എസ്.ഐ.ജിതേഷവും അടങ്ങുന്ന സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്. അറസ്റ്റിലായവർ മുൻപും സമാനമായ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

Also Read- 'പാലാരിവട്ടം' എറണാകുളത്ത് പ്രതിഫലിക്കുമോ ? ന്യൂസ് 18 അഭിപ്രായ സർവേഫലം ഇന്ന് വൈകിട്ട് ഏഴിന്

മോഷണവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. തൃശൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വൻ കൊട്ടേഷൻ സംഘമാണ് പിടിയിലായത്. രേഖകളില്ലാതെ പണവുമായി സഞ്ചരിക്കുന്നവരെയാണ് ഇവർ ലക്ഷ്യമിട്ടിരുന്നത്. ഇന്നലെ അർധരാത്രിയാണ് വയനാട്ടിൽ നാടിനെ നടുക്കിയ മോഷണം നടന്നത്. പിടിയിലായ മോഷണ സംഘത്തിനെതിരെ സമാന രീതിയിൽ കവർച്ച നടത്തിയതിന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ കേസുണ്ട്. പിടിയിലായ സംഘത്തിലെ 14 പേരുടെയും അറസ്റ്റ് ഇന്നലെ തന്നെ രേഖപ്പെടുത്തിയിരുന്നു. തൃശൂർ സ്വദേശികളായ സംഘത്തിലെ ഒരാൾകൂടി ഇനി പിടിയിലാകാനുണ്ട്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.

First published: October 16, 2019, 11:48 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading