• HOME
  • »
  • NEWS
  • »
  • crime
  • »
  • SHOCKING: കായംകുളത്ത് യുവാവിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തി

SHOCKING: കായംകുളത്ത് യുവാവിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തി

കാർ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി

News18

News18

  • Last Updated :
  • Share this:
    ആലപ്പുഴ: കായംകുളത്ത് തർക്കത്തെ തുടർന്ന് യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി. കരീലക്കുളങ്ങര സ്വദേശി ഷമീര്‍ ഖാന്‍ (25) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെ കായംകുളം ഹൈവേ പാലസ് ബാറിന് സമീപമാണ് സംഭവം. ബാറിലെ തര്‍ക്കമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു.

    സുഹൃത്തുക്കൾക്ക് ഒപ്പം നിന്ന ഷമീറിനെ ഇടിച്ചിട്ടശേഷം തലയിലൂടെ കാർ കയറ്റി ഇറക്കുകയായിരുന്നു. സംഭവശേഷം ഒളിവിൽ പോയ പ്രതികൾക്കായി കായംകുളം പൊലീസ് അന്വേഷണം തുടങ്ങി. പ്രതികൾ ഉപയോഗിച്ച കാർ തിരുവനന്തപുരത്തുനിന്നും പൊലീസ് കണ്ടെത്തി. കിളിമാനൂരിൽ നിന്നാണ് കാർ കണ്ടെത്തിയത്.

    First published: