വിജയപുര: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ പൊലീസ് മർദനത്തിൽ അച്ഛനും മകനും മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ കർണാടകയിലും സമാന ആരോപണം. യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പൊലീസിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.
കർണാടകയിലെ വിജയപുരയിൽ 20 വയസുകാരന് സാഗർ മരിച്ചത് പൊലീസ് മർദനത്തിലാണെന്നാണ് ആരോപണം. ശനിയാഴ്ച വിജയപുരയിലെ ഹൂവിന ഹിപ്പാരാഗി ഗ്രാമത്തിലെ പത്താംക്ലാസ് പരീക്ഷാ സെന്ററിന് സമീപമാണ് സംഭവം ഉണ്ടായത്. സാഗറും സുഹൃത്തും പത്താംക്ലാസ് പരീക്ഷയിൽ കൃത്രിമം കാണിച്ചുവെന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ പൊലീസ് മർദനത്തിലാണ് സാഗർ മരിച്ചതെന്നാണ് ഇയാളുടെ ബന്ധുക്കളും ദൃക്സാക്ഷികളും പറയുന്നത്. പരീക്ഷയിൽ കൃത്രിമം കാണിച്ചതുമായി സാഗറിനും സുഹൃത്തുക്കൾക്കും ബന്ധമില്ലെന്നും അവർ പറഞ്ഞു.
ഞങ്ങൾ ബൈക്കിൽ വരുന്നതിനിടെ പരീക്ഷാ കേന്ദ്രം കഴിഞ്ഞപ്പോൾ പൊലീസ് തടഞ്ഞെു. എവിടെ പോകുന്നുവെന്ന് ചോദിച്ച് പൊലീസ് മർദിച്ചു. സാഗറിന് സുഖമില്ലാത്തതിനാൽ ആശുപത്രിയിലേക്ക് പോകുന്നതാമെന്ന് പറഞ്ഞു. ആദ്യം ബൈക്കിൽ അടിച്ചു. അതിനു ശേഷം ബാറ്റൺ കൊണ്ട് സാഗറിന്റെ പിന്നിൽ അടിച്ചു. സാഗർ താഴെ വീണപ്പേോൾ പൊലീസ് വീണ്ടും മർദിച്ചു- സംഭവം നടക്കുമ്പോൾ സാഗറിനൊപ്പം ഉണ്ടായിരുന്ന ശിവപ്പ ന്യൂസ് 18നോട് പറഞ്ഞു.
You may also like:സാമ്പത്തിക തട്ടിപ്പ്: കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് [NEWS]കോവിഡ് കേരളത്തിലെ വാഹനാപകടം കുറച്ചു [NEWS] എസ്.എസ്.എല്‍.സി. ഫലമറിയാന്‍ കൈറ്റിന്റെ പോര്‍ട്ടലും സഫലം 2020 മൊബൈല്‍ ആപ്പും [NEWS]
പൊലീസ് മർദനത്തെ തുടർന്ന് അബോധാവസ്ഥയിലായ സാഗറിനെ പൊലീസ് ആദ്യം സമീപത്തെ ഹെൽത്ത് കെയർ സെന്ററിലെത്തിച്ചു. ഇവിടെ നിന്ന് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചു. ബസവന ബഗേവാടി താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും സാഗർ മരിച്ചു.
അതേസമയം യുവാക്കൾ പരീക്ഷയിൽ കൃത്രിമം കാണിച്ചുവെന്നും പൊലീസ് പിടിച്ചപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്നുമാണ് ലോക്കൽ പൊലീസ് പറയുന്നത്. സാഗർ ഹൃദ്രോഗിയാണെന്നും പൊലീസ് പിടിച്ചതിൻറെ ആഘാതത്തിലാണ് മരിച്ചതെന്നുമാണ് പൊലീസിന്റെ വാദം.
സംഭവത്തെ തുടർന്ന് പൊലീസ് സൂപ്രണ്ട് അനുപം അഗർവാൾ സ്ഥലം സന്ദർശിച്ചു. യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.