മനാഫ് വധക്കേസിലും വാളയാറിന് സമാനമായ അട്ടിമറി? പി വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ യൂത്ത് ലീഗ്

തെളിവുകളുടെ അഭാവത്തില്‍ 21 പ്രതികളെ വെറുതെ വിട്ടതിന് പിന്നില്‍ അന്നത്തെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ മഞ്ചേരി ശ്രീധരന്‍നായര്‍ പ്രതികള്‍ക്ക് വേണ്ടി ഒത്തുകളിച്ചെന്ന് യൂത്ത് ലീഗ് ആരോപിക്കുന്നു

News18 Malayalam | news18-malayalam
Updated: November 7, 2019, 3:25 PM IST
മനാഫ് വധക്കേസിലും വാളയാറിന് സമാനമായ അട്ടിമറി? പി വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ യൂത്ത് ലീഗ്
manaf-murder
  • Share this:
കോഴിക്കോട്: വാളയാര്‍ കേസിന് സമാനമായ രീതിയില്‍ മനാഫ് വധക്കേസിലും ഒത്തുകളി നടന്നെന്ന ആരോപണവുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് രംഗത്ത്. 1995ല്‍ ഏപ്രില്‍ 13ന് ഒതായി അങ്ങാടിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മനാഫിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ സംഭവത്തില്‍ പി വി അന്‍വര്‍ എംഎല്‍എ രണ്ടാം പ്രതിയാണ്. തെളിവുകളുടെ അഭാവത്തില്‍ 21 പ്രതികളെ വെറുതെ വിട്ടതിന് പിന്നില്‍ അന്നത്തെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ മഞ്ചേരി ശ്രീധരന്‍നായര്‍ പ്രതികള്‍ക്ക് വേണ്ടി ഒത്തുകളിച്ചെന്ന് യൂത്ത് ലീഗ് ആരോപിക്കുന്നു.

മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെ നാല് പ്രതികള്‍ക്ക് വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അന്‍വറിന്റ സഹോദരിപുത്രന്‍ മലങ്ങാടന്‍ ഷെരീഫ് ഉള്‍പ്പെടെ മൂന്നുപ്രതികള്‍ കീഴടങ്ങി. അന്‍വറിന്റെ സഹോദരി പുത്രന്‍ ഷഫീഖിനെ ലുക്കൗട്ട് നോട്ടീസിറക്കി ഇന്റര്‍പോള്‍ സഹായത്തോടെ പിടികൂടണമെന്ന് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടെങ്കിലും ഇതുവരെയും പിടികൂടാനായില്ല.

നീതിലഭിക്കുംവരെ സമരത്തിനിറങ്ങാനാണ് മനാഫിന്റെ ബന്ധുക്കളുടെ തീരുമാനം. ഈ മാസം 18ന് സെക്രട്ടറിയേറ്റിന് മുമ്പില്‍ മനാഫിന്റെ ബന്ധുക്കള്‍ സൂചനാ കുടുംബസമരം നടത്തും. കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് തുടര്‍സമര പരിപാടികള്‍ നടത്താനാണ് ബന്ധുക്കളുടെ തീരുമാനം. മനാഫിന്റെ കുടുംബത്തിന് നിയമസഹായം ചെയ്യാന്‍ യൂത്ത് ലീഗ് തയ്യാറാണെന്ന് പി കെ ഫിറോസ് വ്യക്തമാക്കി.

First published: November 7, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading