• HOME
  • »
  • NEWS
  • »
  • crime
  • »
  • Drug Case | മയക്കു മരുന്ന് കേസിൽ യുവാവിന് അഞ്ചു വർഷം കഠിനതടവും 50,000 രൂപ പിഴയും

Drug Case | മയക്കു മരുന്ന് കേസിൽ യുവാവിന് അഞ്ചു വർഷം കഠിനതടവും 50,000 രൂപ പിഴയും

എക്‌സൈസ് സംഘം പിടികൂടുമ്പോൾ  ബുപ്രേമോർഫിൻ ആമ്പ്യുളുകളും 20 സിറിഞ്ചുകളും ഇയാളുടെ കൈവശം ഉണ്ടായിരുന്നു.

  • Last Updated :
  • Share this:
തിരുവനന്തപുരം: മയക്കു മരുന്ന് കേസിൽ (Drug Case) യുവാവിന് കഠിന തടവ്. ബുപ്രേമോർഫിൻ (Buprenorphine)ഇനത്തിപ്പെട്ട മയക്കുമരുന്ന് കൈവശം വച്ചു വിൽപന നടത്താൻ ശ്രമിച്ച കേസിലെ പ്രതിക്കാണ് അഞ്ചു വർഷം കഠിനതടവും 50,000 രൂപ പിഴയും ചുമത്തിയത്.

വഞ്ചിയൂർ ഋഷിമംഗലം വാർഡിൽ താമസിക്കുന്ന കാർത്തിക്ക് (39)ക്കാണ് കോടതി ശിക്ഷിച്ചത്. എക്‌സൈസ് സംഘം പിടികൂടുമ്പോൾ  ബുപ്രേമോർഫിൻ ആമ്പ്യുളുകളും 20 സിറിഞ്ചുകളും ഇയാളുടെ കൈവശം ഉണ്ടായിരുന്നു. തിരുവനന്തപുരം രണ്ടാം അഡിഷണൽ സെഷൻസ് കോടതി ജഡ്‌ജി മല്ലികയുടേതാണ് ഉത്തരവ്.

2013 ആഗസ്റ്റ് എട്ടിനയിരുന്നു  സംഭവം നടന്നത്. തിരുവനന്തപുരം എക്‌സൈസ്  ഇൻസ്‌പെക്ടർ ടി.അനിൽകുമാറിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിയെ ജനറൽ ആശുപത്രി റോഡിലെ സെൻ്റ് ആൻ്റണീസ് ചാപ്പലിന് സമീപത്തു വച്ച് പിടികൂടുന്നത്. അന്വേഷണം പൂർത്തിയാക്കി 2014 ൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.
പ്രോസിക്യൂഷൻ ഏഴു സാക്ഷികളെയും 26 രേഖകളും അഞ്ചു തൊണ്ടി മുതലുകളും തെളിവായി കോടതി സ്വീകരിച്ചു. പ്രതിയെ കേസിൽ പ്രതിഭാഗം സാക്ഷിയായി വിസ്‌തരിച്ചിരുന്നു. പ്രസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എൻ.സി.പ്രിയൻ,ഡി.ജി.റെക്‌സ് എന്നിവർ ഹാജരായി.

POCSO| ഒമ്പത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ഓട്ടോഡ്രൈവർക്ക് 20 വർഷം കഠിന തടവ്

ഒമ്പത് വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവ്. കാലടി മരുതൂർക്കടവ് സ്വദേശി ജയകുമാറി(53)നെയാണ് 20 വർഷം കഠിന തടവിനും അമ്പതിനായിരം രൂപ പിഴയ്ക്കും  തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറു  മാസം കൂടി തടവ് അനുഭവിക്കണമെന്നും ജഡ്ജി ആർ.ജയകൃഷ്ണൻ വിധിയിൽ വ്യക്തമാക്കി.

2019 ജൂൺ 27 വൈകിട്ട് ആറോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓട്ടോ ഡ്രൈവറായ പ്രതിയുടെ വീടിന്റെ മുകളിലത്തെ നിലയിലാണ് കുട്ടിയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നത്. ട്യൂഷൻ കഴിഞ്ഞ് വന്ന  മൂന്നാം ക്ലാസുകാരനായ കുട്ടിയെ പ്രതി തന്റെ വീട്ടിനുള്ളിലേക്ക് വിളിച്ചു കൊണ്ടുപോയി. പ്രതി കുട്ടിയെ തന്റെ മടിയിൽ പിടിച്ചിരുത്തിയതിന് ശേഷം ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി.

പീഡനത്തിൽ ഭയന്ന കുട്ടി പ്രതിയെ തള്ളി മാറ്റിയതിന് ശേഷം വീട്ടിലേക്ക് ഓടി. ഈ സമയം പ്രതി കുട്ടിയെ ബലമായി തടഞ്ഞ് വയ്ക്കുകയും ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

Also Read-തിരുവനന്തപുരത്ത് യുവതിയെ കുത്തിക്കൊന്ന സംഭവം; തമിഴ്നാട് സ്വദേശിയായ പ്രതി പിടിയിൽ

കുട്ടിയുടെ അച്ഛൻ വിദേശത്തായിരുന്ന സമയത്താണ് പീഡനം നടന്നത്.  പ്രതിയെ ഭയന്ന് കുട്ടി അമ്മയോടും വിവരം പറഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞ് വീട്ടുകാർ പുറത്തു പോകാൻ സമയം  കുട്ടിയെ പ്രതിയുടെ വീട്ടിൽ നിൽക്കാൻ നിർബന്ധിച്ചു. അതു കേട്ടു കുട്ടി കരയുകയും വീട്ടുകാർ കാരണം ചോദിക്കുകയുമായിരുന്നു.  തുടർന്നാണ്  പീഡന വിവരം പുറത്ത് അറിഞ്ഞത്.

Also Read- പ്രണയം നിരസിച്ചു; നഴ്‌സിനെ ഐസിയുവില്‍ വെടിവെച്ചു കൊന്നു; വാര്‍ഡ് ബോയ് പിടിയില്‍

പ്രതി വീട്ടുടമ ആയതിനാൽ പരാതി കൊടുക്കാൻ വീട്ടുകാർ ഭയന്നിരുന്നു. മറ്റൊരു  വീട്ടിലേക്ക്  മാറിയതിന് ശേഷമാണ് ഫോർട്ട് പൊലീസിൽ പരാതി നൽകിയത്. പ്രതി മറ്റൊരു കുട്ടിയെ പീഡിപ്പിച്ചതായും പരാതിയുണ്ട്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. പ്രതി നൽകുന്ന നഷ്ടപരിഹാരത്തിന് പുറമേ സർക്കാരും നഷ്ടപരിഹാരം നൽകണമെന്നും വിധിയിലുണ്ട്. ഫോർട്ട് എസ് ഐയായിരുന്ന എം.കെ.പ്രമോജാണ് കേസ് അന്വേഷിച്ചത്. 10 സാക്ഷികളേയും പന്ത്രണ്ട് രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി.
Published by:Jayashankar AV
First published: