• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

Murder | സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കൊല്ലപ്പെട്ട മജു, അറസ്റ്റിലായ നോബിള്‍

കൊല്ലപ്പെട്ട മജു, അറസ്റ്റിലായ നോബിള്‍

  • Share this:
    ഇടുക്കി: സുഹൃത്തുക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.തൊടുപുഴ ഒളമറ്റത്താണ് സംഭവം. ഒളമറ്റം സ്വദേശി മുണ്ടക്കല്‍ മജുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒളമറ്റം സ്വദേശിയുമായ നോബിള്‍ തോമസിനെ പോലീസ് അറസ്റ്റു ചെയ്തു.

    ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് നോബിള്‍ തോമസ് മജുവിനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മജുവിന്റെ മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

    Also Read-Honour Killing | വിരുന്ന് നല്‍കാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി വധുവിനെയും വരനെയും ബന്ധുക്കള്‍ വെട്ടിക്കൊന്നു

    Arrest| ഭൂമി വാങ്ങിനൽകാമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയ പാസ്റ്റർ അറസ്റ്റിൽ

    ഇടുക്കി (Idukki) ദേവികുളത്ത് (devikulam) തട്ടിപ്പുകേസില്‍ പാസ്റ്റർ (Pastor) അറസ്റ്റിലായി. എറണാകുളം സ്വദേശിയായ വീട്ടമ്മയിൽനിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പാസ്റ്റർ പിടിയിലായത്. ദേവികുളം സ്വദേശി ദുരൈപാണ്ടിയെന്ന യേശുദാസാണ് പൊലീസിന്‍റെ പിടിയിലായത്. എറണാകുളം ആലങ്ങാടുള്ള രമാദേവിയാണ് യേശുദാസിന്റെ തട്ടിപ്പിന് ഇരയായത്.

    ദേവികുളത്ത് പട്ടയമുള്ള ഭൂമിയുണ്ടെന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങിത്തരാമെന്നും പറഞ്ഞാണ് യേശുദാസ് രമാദേവിയില്‍ നിന്ന് പണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു. ഭൂമി വാങ്ങുന്നതിനാണെന്ന പേരില്‍ 10 ലക്ഷം രൂപയാണ് ഇയാള്‍ വാങ്ങിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ പല തവണയായിട്ടാണ് പണം വാങ്ങിയത്. പണം കൊടുത്ത് നാളുകളേറെയായിട്ടും സ്ഥലം വാങ്ങി നൽകിയില്ല.

    Also Read-Sidhu Moose Wala Murder Case| സിദ്ദു മൂസെവാലയുടെ കൊലയാളി പിടിയിൽ; അറസ്റ്റിലായത് ഷൂട്ടർ സന്തോഷ് ജാ​ദവ്

    രമാദേവി ചോദിക്കുമ്പോഴൊക്കെ യേശുദാസ് ഓരോരോ ഒഴിവ് കഴിവുകൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു പതിവ്. സംശയം തോന്നിയ രമാദേവി ദേവികുളം പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യേശുദാസിന്‍റെ തട്ടിപ്പ് വ്യക്തമായത്. കോടതിയിൽ ഹാജാരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
    Published by:Jayesh Krishnan
    First published: