Crime |പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പതിനഞ്ചു വയസുകാരിയുടെ വായില്‍ യുവാവ് കീടനാശിനി ഒഴിച്ചു
Crime |പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പതിനഞ്ചു വയസുകാരിയുടെ വായില്‍ യുവാവ് കീടനാശിനി ഒഴിച്ചു
പിന്നീട് ഇയാള്‍ സ്വയം കീടനാശിനി കുടിക്കുകയും കൈഞരമ്പ് മുറിക്കുകയും ചെയ്തു.
Pocso
Last Updated :
Share this:
ചെന്നൈ: പ്രണയാഭ്യര്‍ഥന (proposal) നിരസിച്ചതിന്റെ പേരില്‍ പതിനഞ്ചുകാരിയുടെ (15 year old girl) വായില്‍ യുവാവ് കീടനാശിനിയൊഴിച്ചു. പിന്നീട് ഇയാള്‍ സ്വയം കീടനാശിനി (insecticide) കുടിക്കുകയും കൈഞരമ്പ് മുറിക്കുകയും ചെയ്തു. തൂത്തുക്കുടി പുതിയംപുത്തൂരിനടുത്ത് സെവല്‍കുളം ഗ്രാമത്തിലാണ് സംഭവം നടന്നത്.
ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേല്മുരുകന് (22) ആണ് തന്റെ ഗ്രാമത്തില്‍ത്തന്നെയുള്ള പെണ്‍കുട്ടിക്ക് നേരെ ആക്രമണം നടത്തിയത്.
കുറേനാളായി പെണ്‍കുട്ടിയെ ശല്യംചെയ്തിരുന്ന യുവാവ് കഴിഞ്ഞദിവസം വീട്ടിലെത്തി പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു. തന്നെ പ്രണയിക്കണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടി വഴങ്ങുന്നില്ലെന്ന് കണ്ടപ്പോഴാണ് കൈവശം കരുതിയിരുന്ന കീടനാശിനിയെടുത്ത് വേല്മുരുകന് ബലമായി കുട്ടിയുടെ വായില്‍ ഒഴിച്ചത്.
ഇതിനുപിന്നാലെ കീടനാശിനി കുടിച്ച യുവാവ് കത്തികൊണ്ട് കൈയില്‍ മുറിവുണ്ടാക്കുകയും ചെയ്തു. മയങ്ങിവീണ ഇരുവരെയും കണ്ട അയല്‍ക്കാര്‍ ഉടനെ തൂത്തുക്കുടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ കടമ്പൂര് ഓള് വുമണ്‍ പോലീസ് വേല്‍മുരുകനെതിരേ വധശ്രമത്തിനും പോക്സോ വകുപ്പുകളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആശുപത്രി വിടുന്നതോടെ വേല്‍മുരുകന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.
ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടത്തെതുടര്‍ന്ന് കടക്കെണിയിലായ യുവാവ് ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി. തുറൈപ്പാക്കത്ത് താമസിച്ചിരുന്ന മണികണ്ഠന് ആണ് ഭാര്യ താര(35), മക്കളായ ധരണ്‍(10), ധഗന്‍ (ഒരു വയസ്) എന്നിവരെ കൊലപ്പെടുത്തിയതിനുശേഷം ആത്മഹത്യ ചെയ്തത്.
തുറൈപാക്കത്തുള്ള ഫ്ലാറ്റിലാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മണികണ്ഠന് ഭാര്യയെ ക്രിക്കറ്റ് ബാറ്റുപയോഗിച്ച് അടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച രാത്രിയിലാണ് നാലു മരണവും നടന്നത്.
ഞായറാഴ്ച പകല്‍ ഏറെ നേരമായിട്ടും ആരെയും പുറത്തുകാണാതിരുന്നതോടെ സമീപവാസികള്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. സംശയം തോന്നിയ ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് നാലു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബാങ്ക് ജീവനക്കാരനായിരുന്ന മണികണ്ഠന് രണ്ടുമാസമായി ജോലിയ്ക്ക് പോയിരുന്നില്ല. എന്നാല്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ സജീവമായിരുന്നുവെന്നും അതിന്റെ പേരില്‍ ഭാര്യയുമായി വഴക്ക് പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വലിയ തുക കടമുണ്ടായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.
അതേസമയം ഓണ്‍ലൈന്‍ ചൂതാട്ടം ആത്മഹത്യയിലേക്ക് നയിക്കുന്നുവെന്ന വിലയിരുത്തലില്‍ തമിഴ്നാട് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മദ്രാസ് ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കിയിരുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.