• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

ഒമ്പതാം ക്ലാസുകാരിയെ സഹോദരൻ ഒരുവർഷമായി പീഡിപ്പിച്ചു; ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ നാടുവിട്ടു

news18
Updated: December 26, 2018, 9:36 AM IST
ഒമ്പതാം ക്ലാസുകാരിയെ സഹോദരൻ ഒരുവർഷമായി പീഡിപ്പിച്ചു; ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ നാടുവിട്ടു
news18
Updated: December 26, 2018, 9:36 AM IST
കോയമ്പത്തൂർ: ഒമ്പതാം ക്ലാസുകാരിയെ ഒരു വർഷമായി സഹോദരൻ പീഡിപ്പിച്ചു. പെൺകുട്ടി ഗർഭിണിയായെന്ന് അറിഞ്ഞപ്പോൾ സഹോദരൻ നാടുവിട്ടു. കോയമ്പത്തൂരിലാണ് സംഭവം. മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്തപ്പോഴാണ് ഇളയ സഹോദരിയെ ഡിപ്ലോമ വിദ്യാർഥിയായ യുവാവ് പീഡിപ്പിച്ചത്. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

സ്കൂളിൽവെച്ച് തലകറങ്ങിവീണ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അറിയുന്നത്. ഇതേത്തുടർന്ന് ആശുപത്രി അധികൃതരും അധ്യാപകരും ചോദിച്ചപ്പോഴാണ് സഹോദരൻ പീഡിപ്പിക്കുന്ന വിവരം പെൺകുട്ടി തുറന്നുപറഞ്ഞത്. ഉടൻ തന്നെ സ്കൂൾ അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് അന്വേഷിക്കുന്ന കാര്യം അറിഞ്ഞ പെൺകുട്ടിയുടെ സഹോദരൻ നാടുവിടുകയായിരുന്നു.

മലയാളികൾ ഐഎസിലേക്ക് എത്തുന്നത് ദമ്മാജ് സലഫിസം വഴിയെന്ന് വെളിപ്പെടുത്തൽ
Loading...

POCSO ആക്ട് പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാൾക്കെതിരെ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോയമ്പത്തൂരിൽനിന്ന് കടന്ന ഇയാൾ കർണാടകയിലേക്ക് രക്ഷപെട്ടതായാണ് വിവരം.
First published: December 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍