• HOME
  • »
  • NEWS
  • »
  • crime
  • »
  • ബസിൽവെച്ച് പതിനൊന്നുകാരിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവിന് എട്ടു വർഷം തടവും 25,000 രൂപ പിഴയും

ബസിൽവെച്ച് പതിനൊന്നുകാരിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവിന് എട്ടു വർഷം തടവും 25,000 രൂപ പിഴയും

സ്കൂൾ വിട്ട് വീട്ടിൽ പോകാനായി കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിൽനിന്ന് ബസിൽ കയറിയ പെൺകുട്ടിയെയാണ് പ്രതി ഉപദ്രവിച്ചത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തിരുവനന്തപുരം: ബസിനുള്ളിൽവെച്ച് പതിനൊന്ന് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവിന് എട്ട് വർഷം തടവും 25000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ചടയമംഗലം ഇലപ്പെന്നൂർ ആലുമൂട്ടിൽ വീട്ടിൽ സഫ്ദർ സുധീർ (22)നെയാണ് ജഡ്ജി ആജ് സുദർശൻ ശിക്ഷിച്ചത്. പിഴ തുക കുട്ടിക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ ഏഴ് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം.

    2020 ജനുവരി ആറിന് വൈകിട്ട് നാല് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ വിട്ട് വീട്ടിൽ പോകാനായി കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിൽനിന്ന് ബസിൽ കയറിയ പെൺകുട്ടിയെയാണ് പ്രതി ഉപദ്രവിച്ചത്. പിൻഭാഗത്ത് നിന്നിരുന്ന പ്രതി കുട്ടിയുടെ പാവാട പൊക്കുകയായിരുന്നു. കുട്ടി ബഹളം വെച്ചപ്പോൾ യാത്രക്കാർ പ്രതിയെ പിടികൂടി ഫോർട്ട് പൊലീസിൽ ഏൽപ്പിച്ചു. ഈ സംഭവം കണ്ട മറ്റൊരു യാത്രക്കാരനും പ്രതിക്കെതിരെ കോടതിയിൽ മൊഴി നൽകി.

    Also Read- കോഴിക്കോട് കൊലപാതകകേസില്‍ കോടതി വെറുതേവിട്ട 'കുപ്രസിദ്ധ പയ്യൻ' POCSO കേസില്‍ അറസ്റ്റില്‍

    പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ എസ്.വിജയ് മോഹൻ, അഡ്വ. എം. മുബീന എന്നിവർ ഹാജരായി. കേസിൽ പന്ത്രണ്ട് സാക്ഷികളെ വിസ്തരിച്ചു. പതിനാല് രേഖകൾ ഹാജരാക്കി. പ്രതി ജയിലിൽ കിടന്ന കാലാവധി ശിക്ഷയിൽ ഇളവ് ചെയ്തിട്ടുണ്ട്. ഫോർട്ട് എസ് ഐ സജു എബ്രഹാമാണ് കേസ് അന്വഷിച്ചത്.

    Summary- A Man sentenced to eight years in prison and a fine of Rs 25,000 after sexually harassed an eleven-year-old girl in a bus . The sentence was passed by the Thiruvananthapuram fast track special court. Judge Aaj Sudarshan sentenced Safdar Sudhir (22) at his house in Ilappennur Alumoot, Chadayamangalam. The fine should be paid to the child. If the fine is not paid, he will have to serve seven months more.
    Published by:Anuraj GR
    First published: