നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • പ്രണയം നിരസിച്ചതിന് വിദ്യാര്‍ഥിനിയെ കുത്തിപരിക്കേല്‍പ്പിച്ചു; തുടര്‍ന്ന് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

    പ്രണയം നിരസിച്ചതിന് വിദ്യാര്‍ഥിനിയെ കുത്തിപരിക്കേല്‍പ്പിച്ചു; തുടര്‍ന്ന് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

    ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ കണ്ണിനും മുഖത്തും സാരമായി പരിക്കേറ്റിട്ടുണ്ട്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      വയനാട്: പ്രണയം(Love) നിരസിച്ചതിന്റെ പേരില്‍ കോളേജ് വിദ്യാര്‍ഥിയെ കുത്തിപരിക്കേല്‍പ്പിച്ച്(Stabbed) യുവാവ് ആത്മഹത്യയ്ക്ക്(Suicide)  ശ്രമിച്ചു. പാലക്കാട് മണ്ണാര്‍കാട് സ്വദേശിയായ ദീപു എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലക്കിടി ഓറിയന്റല്‍ കോളേജിന് സമീപത്തുവെച്ചായിരുന്നു യുവാവ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ കണ്ണിനും മുഖത്തും സാരമായി പരിക്കേറ്റിട്ടുണ്ട്.

      സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തും. ആക്രമണത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ദീപു നിലവില്‍ വൈത്തിരി താലൂക്ക് ആശുപത്രിയിലാണുള്ളത്. പുല്‍പ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടി രണ്ടാം വര്‍ഷ ഫാഷന്‍ ഡിസൈനിങ് വിദ്യര്‍ഥിയാണ്.

      സമൂഹമാധ്യമം വഴിയാണ് ദീപു പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പ്രവാസിയായ ദീപു അവധിയ്ക്ക് നാട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയെ കാണാനായി ലക്കിടിയില്‍ എത്തുകയായിരുന്നു. ബന്ധത്തിന് താത്പര്യം ഇല്ലെന്നറിയിച്ചെതിനെ തുടര്‍ന്ന് ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. സംഭവസമയത്ത് യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

      Also Read-മോഡലുകൾ ഉൾപ്പെട്ട കാറപകടം; ഡിവിആറിനായി കായലിൽ തിരച്ചിൽ തുടങ്ങി

      മരുമകൾ നട്ടുവളർത്തിയ തൈയ്യിലെ പപ്പായ അമ്മായിയമ്മ പറിച്ചു; കണ്ണൂരിൽ യുവതി അമ്മായിയമ്മയെ വെട്ടി

      പപ്പായ (papaya) പറിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ മരുമകൾ (mother-in-law) അമ്മായിയമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു. കണ്ണൂർ (kannur) ചെറുകുന്നിൽ ഇന്നലെയായിരുന്നു സംഭവം. സരോജിനി എന്ന സ്ത്രീക്കാണ് മരുമകളുടെ ആക്രമണത്തിൽ പരിക്കേറ്റത്.

      സംഭവത്തിൽ സരോജിനിയുടെ മകന്റെ ഭാര്യ സിന്ധുവിനെതിരെ കണ്ണപുരം പൊലീസ് കേസെടുത്തു. സിന്ധു നട്ടുവളർത്തിയ പപ്പായ തൈയ്യിൽ നിന്ന് സരോജിനി പപ്പായ പറിച്ചതാണ് തർക്കത്തിന് കാരണം. തർക്കം മൂത്തതോടെ സിന്ധു കത്തിയെടുത്ത് അമ്മായിയമ്മയെ വെട്ടുകയായിരുന്നു.

      സരോജിനിയുടെ കൈക്കാണ് പരിക്കേറ്റത്. സിന്ധുവും സരോജിനിയും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുള്ളതായി പൊലീസ് പറയുന്നു. സരോജിനിയുടെ പരിക്ക് ഗുരുതരമല്ല.
      Published by:Jayesh Krishnan
      First published:
      )}