കല്‍പ്പറ്റ: ബൈക്ക് പാർക്ക് ചെയ്യുന്നതിനെതച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. മേപ്പാടി കുന്നമംഗലംവയൽ സ്വദേശി മുർഷിദ് ആണ് മരിച്ചത്. പ്രതി രൂപേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയറിൽ ഗുരുതരമായി കുത്തേറ്റ മുർഷിദിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സയിലിരിക്കെയാണ് ഇന്നു രാവിലെയാണ് മരിച്ചത്. മേപ്പാടി കർപ്പൂരക്കാട് റോഡരികിൽ വെച്ചാണ് മുർഷിദിന് കുത്തേറ്റത്. മുർഷിദിന്റെ സുഹൃത്തായ സിദ്ധാർഥ് ഒരു കടയുടെ മുന്നിൽ ബൈക്ക് പാർക്ക് ചെയ്തിരുന്നു. ഇതു ചോദ്യം ചെയ്ത് രൂപേഷും സംഘവുമെത്തി.
Also Read-ഭാര്യ വീണ്ടും ഒളിച്ചോടി; ഭർത്താവ് കാമുകന്റെ അച്ഛനെ വെട്ടിക്കൊന്നു
തുടർന്ന് രൂപേഷ് ബൈക്കിന്റെ താക്കോൽ ഊരിയെടുത്തെറിഞ്ഞു. ഇത് ചോദ്യം ചെയ്ത മുർഷിദിനെയും സുഹൃത്തിനെയും കത്തിക്കൊണ്ടു കുത്തുകയായിരുന്നു. സുഹൃത്ത് നിഷാദ് പരിക്കുകളോടെ ചികിത്സയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.