മലപ്പുറം: ചൂട് കാലത്ത് മോഷ്ടിച്ചാല്‍ ഉപകാരം കിട്ടുന്ന വസ്തുക്കള്‍ മോഷ്ടിക്കാന്‍ ഇറങ്ങിയ ഒരു വിരുതന്. ചൂടില്‍ നിന്ന് ആശ്വാസം കിട്ടാന്‍ മറ്റൊന്നും മോഷ്ടിച്ചിട്ട് പ്രയോജനമില്ലെന്ന് മനസ്സിലാക്കിയ ഈ വിരുതന് മോഷ്ടിച്ചത് ഒരു എ സി തന്നെയായിരുന്നു.
Also Read- ഗാർഹിക പീഡനപരാതി അന്വേഷിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെ വളർത്തുപട്ടിയെ അഴിച്ചു വിട്ട് കടിപ്പിച്ചു
മലപ്പുറം വളാഞ്ചേരിയിലാണ് അപകടം. പട്ടാപ്പകല്‍ എ സി ഇന്‍ഡോര്‍ യൂണിറ്റ് മോഷ്ടിച്ച് യുവാവ് കടന്നു കളഞ്ഞു. വളാഞ്ചേരി സിറ്റി ചോയ്സിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. മോഷ്ടാവിനായി വളാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
Also Read- വീട്ടുമുറ്റത്തുനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ഇതര സംസ്ഥാന യുവാവ് പിടിയിൽ
വളാഞ്ചേരി ടൗണിലെ സിറ്റി ചോയ്സില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച പകലാണ് സംഭവം നടന്നത്. എ.സി ഇന്‍ഡോര്‍ യൂണിറ്റുമായി യുവാവ് നടന്നു വരുന്നതും ഓട്ടോറിക്ഷയെ കൈകാട്ടി വിളിച്ച് അതില്‍ കയറി പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. വളാഞ്ചേരി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Malappuram, Valanchery