• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വിഴിഞ്ഞത്ത് യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചു; എട്ടു പേർ അറസ്റ്റിൽ

ആക്രമണത്തിന് തങ്ങളുടെ കൊടിമരം ഉപയോഗിച്ചതിന് ഡിവൈഎഫ്ഐയും പൊലീസിൽ പരാതി നൽകി.

news18-malayalam
Updated: September 11, 2019, 11:09 PM IST
വിഴിഞ്ഞത്ത് യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചു; എട്ടു പേർ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം:  യുവാവിനെ വീട്ടിൽ നിന്നു വിളിച്ചിറക്കി ആളുകൾ നോക്കിനിൽക്കെ കൊടിമരത്തിൽ കെട്ടിയിട്ട് മർദിച്ചു. വിഴിഞ്ഞത്താണ് സംഭവം. സംഭവത്തിൽ എട്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു.

ചൊവ്വാഴ്ച രാവിലെയായിരുന്നു ഗുണ്ടാ ആക്രമണം. ഓട്ടോറിക്ഷയിൽ എത്തിയ സംഘം വിഴിഞ്ഞം ടൗൺഷിപ്പ് കോളനിയിലെ ഫൈസലിനെ വീട്ടിൽ നിന്നു വിളിച്ചിറക്കി. തിയേറ്റർ ജംഗ്ഷനിലെത്തിച്ച് ഡി.വൈ.എഫ്.ഐയുടെ കൊടിമരത്തിൽ കെട്ടിയിട്ട് നാട്ടുകാരുടെ മുന്നിൽ വച്ച് മർദിച്ചു.

സംഭവത്തിൽ എട്ട് പേരെ പൊലീസ് പിടികൂടി. വിഴിഞ്ഞം സ്വദേശികളായ ഷാഫി, കണ്ണൻ, ഇസ്മയിൽ, ഹാഷിം, ആഷിക്, അജ്മൽ, സജിൽ,ഫിറോസ് എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികളിൽ നിന്നും വാളും കത്തിയും കണ്ടെടുത്തിട്ടുണ്ട്. എട്ടംഗ സംഘത്തിലെ ഒരാളെ ഫൈസൽ നേരത്തേ ആക്രമിച്ചിരുന്നു. ഇതിനു പ്രതികാരമായാണ് ഇന്നലത്തെ ആക്രമണമെന്നാണ് പൊലീസ് വിശദീകരണം.

സംഭവത്തിൽ ഡിവൈഎഫ്ഐയും വിഴിഞ്ഞം പൊലീസിൽ പരാതി നൽകി. ആക്രമണത്തിന് തങ്ങളുടെ കൊടിമരം ഉപയോഗിച്ചതിന് എതിരേയാണ് ഡിവൈഎഫ്ഐയുടെ പരാതി.

Also Read ഒൻപതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ആൾക്ക് വധശിക്ഷ വിധിച്ച് കോടതി

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 11, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍