• HOME
 • »
 • NEWS
 • »
 • crime
 • »
 • YOUTH VERBALLY ABUSE POLICE WHO CAME TO INVESTIGATE THE COMPLAINT

പരാതി അന്വേഷിക്കാനെത്തിയ പൊലീസിന്റെ ക്ഷമ പരീക്ഷിച്ച് തെറിയഭിഷേകം; സഹനത്തിനൊടുവില്‍ അറസ്റ്റ്

പൊലീസുകാരെ അസഭ്യം പറഞ്ഞതിന് പിന്നാലെ പൊലീസ് ജീപ്പിന് കുറുകെ ഓട്ടോറിക്ഷയിട്ട് മാര്‍ഗതടസം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

പൊലീസുകാരെ അസഭ്യം പറഞ്ഞതിന് പിന്നാലെ പൊലീസ് ജീപ്പിന് കുറുകെ ഓട്ടോറിക്ഷയിട്ട് മാര്‍ഗതടസം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

പൊലീസുകാരെ അസഭ്യം പറഞ്ഞതിന് പിന്നാലെ പൊലീസ് ജീപ്പിന് കുറുകെ ഓട്ടോറിക്ഷയിട്ട് മാര്‍ഗതടസം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

 • Share this:
  തൊടുപുഴ: പരാതി അന്വേഷിക്കാനെത്തിയ പൊലീസുദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് യുവാവ്. ആലക്കോട് ചവര്‍ണ സ്വദേശിയായ അനസ് മദ്യപിച്ചെത്തി വീട്ടില്‍ പ്രശ്‌നം ഉണ്ടാക്കുകയും മാതാപിതാക്കളെ ശല്യം ചെയ്യുകയും ചെയ്തതായി പോലീസിന് പരാതി ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കാനെത്തിയ പ്രബേഷന്‍ എസ്‌ഐയുടെയും പൊലീസുദ്യോഗസ്ഥന് നേരെയായിരുന്നു ഓട്ടോ ഡ്രൈവറായ അനസിന്റെ അസഭ്യവര്‍ഷം.

  സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ രണ്ടു മൂന്നു ദിവസമായി പ്രചരിക്കുന്നുണ്ട്. മാന്യമായി പെരുമാറുന്ന പൊലീസുകാരെയും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ഇവരുടെ മുന്നില്‍ വച്ച് ഇയാള്‍ മാതാപിതാക്കളെ അസഭ്യം പറയുന്നതും വീഡിയോയില്‍ ഉണ്ട്.

  Also Read-Kerala Police Social Media| സോഷ്യൽ മീഡിയ ഇടപെടൽ; പൊലീസുകാർക്ക് ഡിജിപിയുടെ സർക്കുലർ

  പൊതുജനങ്ങളോട് മാന്യമായ ഭാഷയില്‍ സംസാരിക്കണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍ ഇറങ്ങിയതിന് പിന്നാലെയാണ് ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.

  Also Read-'എടാ, എടീ, നീ, ഇനി ഇങ്ങനെ വിളിച്ചാൽ പൊലീസുകാർ അച്ചടക്ക നടപടി നേരിടും': ഡിജിപിയുടെ സർക്കുലർ

  പൊലീസുകാരെ അസഭ്യം പറഞ്ഞതിന് പിന്നാലെ പൊലീസ് ജീപ്പിന് കുറുകെ ഓട്ടോറിക്ഷയിട്ട് മാര്‍ഗതടസം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും മദ്യപിച്ചെത്തി മാതാപിതാക്കളെ ശല്യം ചെയ്തതിനും ഇയാള്‍ക്കെതിരെ കേസ് എടുത്തു. പ്രിന്‍സിപ്പല്‍ എസ്‌ഐ ബൈജു പി.ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

  കഞ്ചാവ് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടു; 16 കാരന്‍ വീടിന് തീയിട്ടു; മുത്തശനും മുത്തശിയും വെന്തു മരിച്ചു

  കഞ്ചാവ് ഉപയോഗം നിര്‍ത്തണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ടതിന്റെ പേരില്‍ വീടിന് തീയിട്ട് 16കാരന്‍. വൃദ്ധരായ മുത്തശ്ശനും മുത്തശ്ശിയും വീടിനുള്ളില്‍ കിടന്ന് വെന്തുമരിച്ചു. സേലത്തുനിന്നും 60 കിലോമീറ്റര്‍ അകലെ ആത്തൂര്‍ ഗ്രാമത്തിലെ കൊത്തനാംപെട്ടിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.

  ചെറുമകന്‍ കഞ്ചാവിനും ലഹരി വസ്തുക്കള്‍ക്കും അടിമയാണെന്ന് മനസിലായതോടെ അവ ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങണമെന്ന് നിരന്തരമായി പ്രേരിപ്പിച്ചതാണ് പതിനാറുകാരനെ പ്രകോപിപ്പിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. 70 വയസുള്ള പി കാട്ടൂര്‍രാജയും 60 വയസുകാരിയായ ഭാര്യ കാശിയമ്മാളുമാണ് ചെറുമകന്റെ ക്രൂരതയില്‍ മരിച്ചത്. ഇവരുടെ ചെറുമകനെ ആത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.

  സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; സേലം കൊത്തമ്പാടിക്ക് സമീപമുള്ള ആത്തൂരിലെ ഓല മേഞ്ഞ വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ചെറുമകന്‍ കഞ്ചാവിനും ലഹരി വസ്തുക്കള്‍ക്കും അടിമയാണെന്ന് മനസിലായതോടെ അതെല്ലാം ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങണമെന്ന് നിരന്തരമായി പ്രേരിപ്പിച്ചതാണ് കൗമാരകാരനെ ഇത്തരത്തിലൊരു പ്രവൃത്തി ചെയ്യാന്‍ പ്രകോപിപ്പിച്ചത്.

  വൃദ്ധ ദമ്പതികള്‍ ഉറങ്ങുന്ന സമയത്ത് ചെറുമകന്‍ വീടിന് പെട്രോള്‍ ഒഴിച്ച് തീ വയ്ക്കുകയായിരുന്നു. വീടും മുത്തശ്ശനും മുത്തശ്ശിയും അഗ്നിക്കിരയാവുന്നത് നോക്കി നിന്നു. കാലുകള്‍ക്ക് ബലക്ഷയമുള്ള ദമ്പതികളുടെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ വീട് കത്തുന്നത് നോക്കി നില്‍ക്കുന്ന 16കാരനെയാണ് കണ്ടത്. ആത്തൂര്‍ പൊലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് തീ അണച്ച് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചപ്പോഴേക്കും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

  ലഹരി ഉപയോഗിക്കരുതെന്ന് മുത്തച്ഛനും മുത്തശ്ശിയും നിര്‍ബന്ധിച്ചതുകൊണ്ടാണ് വീടിന് തീവച്ചതെന്ന് പിടിയിലായ 16കാരന്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.
  Published by:Jayesh Krishnan
  First published:
  )}