നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • കോഴിക്കോട് സ്വകാര്യ ബസില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

    കോഴിക്കോട് സ്വകാര്യ ബസില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

    പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് ഇയാള്‍ കൊയിലാണ്ടി പോലീസിന്റെ പിടിയിലായത്

    അറസ്റ്റിലായ പ്രതി

    അറസ്റ്റിലായ പ്രതി

    • Share this:
      കോഴിക്കോട്: സ്വകാര്യബസില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വെള്ളിയാഴ്ച വൈകീട്ട് കോഴിക്കോട് കണ്ണൂര്‍ റൂട്ടിലോടുന്ന ബസില്‍ നന്തിയില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഈസ്റ്റ്ഹില്‍ സ്‌നേഹ ഹൗസില്‍ രാഹുലിനെയാണ് (32) കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

      പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് ഇയാള്‍ കൊയിലാണ്ടി പോലീസിന്റെ പിടിയിലായത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

      എസ്‌ഐമാരായ എസ്. ശ്രീജേഷ്, അനൂപ്, ഹെറാള്‍ഡ് ജോര്‍ജ്, തുടങ്ങിയവരാണ് കേസന്വേഷണം നടത്തുന്നത്. ബസില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ നിരവധി പേരുണ്ടെന്നാണ് പൊലീസ് പറയുന്നത്. പരാതി ലഭിക്കാത്തതിനാല്‍ ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയാറില്ല.

      ട്രെയിൻ യാത്രയ്ക്കിടെ 20കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; നാലുപേർ അറസ്റ്റിൽ

      മുംബൈ: ട്രെയിൻ യാത്രയ്ക്കിടെ ഇരുപതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ നിന്ന് മുംബൈയിലേക്ക് പോയ പുഷ്പക് എക്സ്പ്രസ് ട്രെയിനിലാണ് സംഭവം. സംഭവത്തിൽ മറ്റ് നാലുപേർ കൂടി പിടിയിലാകാനുണ്ട്.

      വെള്ളിയാഴ്ച രാത്രി ലക്നൗ-മുംബൈ പുഷ്പക് എക്സ്പ്രസിലെ സ്ലീപ്പര്‍ കോച്ചിലാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. ആയുധങ്ങളുമായി ട്രെയിനില്‍ യാത്രക്കാരെ കൊള്ളയടിക്കാന്‍ കയറിയ എട്ടംഗ സംഘമാണ് അതിക്രമം കാട്ടിയത്. ട്രെയിന്‍ മഹാരാഷ്ട്രയിലെ ഇഗത്പുരി പട്ടണത്തില്‍ എത്തിയപ്പോഴായിരുന്നു സംഘം ആക്രമണം അഴിച്ചുവിട്ടത്. യാത്രക്കാരെ കൊള്ളയടിച്ചതിന് പിന്നാലെ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അക്രമി സംഘത്തിനെതിരെ പ്രതികരിച്ച യാത്രക്കാരെ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചു. ആറു യാത്രക്കാർക്ക് പരിക്കേറ്റു.

      കാസറ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍, യാത്രക്കാര്‍ ഉച്ചത്തിൽ ബഹളം വെച്ചു. ഇതോടെ റെയില്‍വെ പൊലീസ് സ്ഥലത്തെത്തി രണ്ടു പേരെ പിടികൂടി. പിന്നാലെ നടത്തിയ തിരച്ചിലിലാണ് മറ്റു രണ്ടു പേര്‍ കൂടി പിടിയിലായത്. മോഷ്ടിച്ച 34,000 രൂപയുടെ വസ്തുക്കള്‍ പിടിയിലായവരിൽ നിന്ന് കണ്ടെത്തി. നാലു പേര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ബലാത്സംഗം, കവര്‍ച്ച എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റിലായവർക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തത്.

      "ബലാത്സംഗത്തിന് ഇരയായ യുവതിക്ക് ഇരുപത് വയസ്സുണ്ട്, അവരെ ഞങ്ങളുടെ വനിതാ ഓഫീസർ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി. ഇപ്പോഴും യുവതി ചികിത്സയിൽ തുടരുകയാണ്. ഞങ്ങൾ എല്ലാ തെളിവുകളും ശേഖരിക്കുന്നു. പിടിയിലായ പ്രതികളെ ചോദ്യം ചെയ്യുന്നു. അവരെ കുറിച്ചുള്ള മുൻകാല കേസുകളുടെ വിവരങ്ങളും ഞങ്ങൾ പരിശോധിക്കുകയാണ്. നാലു പേർ കൂടി ഉടൻ പിടിയിലാകും," മുംബൈ ജിആർപി പോലീസ് കമ്മീഷണർ ക്വെയ്സർ ഖാലിദ് ട്വീറ്റ് ചെയ്തു.
      ഡെപ്യൂട്ടി പോലീസ് കമ്മീഷണറും ക്രൈംബ്രാഞ്ചിന്റെ സംഘവുമാണ് കേസ് അന്വേഷിക്കുന്നത്. ട്രെയിൻ യാത്രക്കാരിൽ നിന്ന് പ്രതികൾ 96,390 രൂപയുടെ പണവും മറ്റു സാധനങ്ങളും മോഷ്ടിച്ചുവെന്നും കൂടുതലും മൊബൈൽ ഫോണുകളാണെന്നും 34,200 രൂപയുടെ സ്വത്ത് വകകൾ പോലീസ് കണ്ടെടുത്തതായും ഖാലിദ് കൂട്ടിച്ചേർത്തു. ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി) സെക്ഷൻ 395, 397, 376 (ഡി) (കൂട്ട ബലാത്സംഗം), 354 (ഏതെങ്കിലും സ്ത്രീക്ക് നേരെയുള്ള ആക്രമണം അല്ലെങ്കിൽ കുറ്റകരമായ ബലപ്രയോഗം) തുടങ്ങിയ വകുപ്പുകൾ പ്രകാരം മുംബൈ ജിആർപി പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
      Published by:Jayesh Krishnan
      First published:
      )}