മലപ്പുറത്ത് യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്

മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ സുഹൃത്തുക്കള്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.

News18 Malayalam | news18-malayalam
Updated: October 4, 2020, 8:52 PM IST
മലപ്പുറത്ത്  യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്
മരിച്ച വൈശാഖ്
  • Share this:
മലപ്പുറം: താനൂരിൽ യുവാവിനെ കുളത്തില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ബേപ്പൂര്‍ സ്വദേശി വൈശാഖ് (27) ന്റെ മൃതദേഹമാണ് കുളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

താനൂരിലെ പി.വി.എസ് തിയ്യറ്ററിന് അടുത്തുള്ള കുളത്തിലാണ് ഇരുപത്തിയേഴുകാരനായ ബേപ്പൂര്‍ സ്വദേശി വൈശാഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശാരിപ്പണിക്കായി താനൂരില്‍ എത്തിയതായിരുന്നു യുവാവ്. പി.വി.എസ് തിയേറ്ററിന് അടുത്തുള്ള കുളത്തില്‍ മുങ്ങി മരണപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

വൈശാഖിന്റെ മൃതശരീരത്തില്‍ പരിക്കുകള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ അബദ്ധത്തില്‍ കുളത്തില്‍ വീണ് മരിച്ചതാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളജിലി‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടെന്ന് കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന സൂചനകൾ ലഭിച്ചത്. സുഹൃത്തുക്കള്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.  മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ പ്രതികള്‍ വൈശാഖിനെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു.പ്രതികളെ സംബന്ധിച്ച് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും കൃത്യമായ രീതിയില്‍ വേഗത്തില്‍ അന്വേഷണം നടത്തി പ്രതികളെ ഉടന്‍ പിടികൂടുമെന്നും താനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി പ്രമോദ് അറിയിച്ചു.
Published by: Gowthamy GG
First published: October 4, 2020, 8:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading