മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പില്‍ നായാട്ടിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്. കൊല്ലപ്പെട്ട ഇര്‍ഷാദിന്റെ കൂടെ നായാട്ട് സംഘത്തില്‍ ഉണ്ടായിരുന്ന അലി അസ്കര്‍, സുനീഷ് എന്നവരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് ചട്ടിപറമ്പിലെ കാടുമൂടിക്കിടക്കുന്ന സ്ഥലത്ത് വെച്ച് കാട്ടുപന്നി വേട്ടയ്ക്കിടെ ഇര്‍ഷാദിന് വയറിന് വെടിയേല്‍ക്കുന്നത്. കൂടെയുണ്ടായിരുന്ന സുനീഷും അലി അസ്കറും ചേര്‍ന്നാണ് ഗുരുതരമായി പരിക്കേറ്റ ഇര്‍ഷാദിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അബദ്ധത്തില്‍ വെടിയേറ്റു എന്നായിരുന്നു പോലീസ് നിഗമനമെങ്കിലും പിടിയിലായ രണ്ടുപേര്‍ക്കുമെതിരെ ചോദ്യം ചെയ്യലിന് ശേഷം പോലീസ് കൊലക്കുറ്റമാണ് ചുമത്തിയത്.
ഇവര്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നോ എന്നും മറ്റുമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. നാടന്‍ തോക്കാണ് പന്നിവേട്ടയ്ക്കായി ഉപയോഗിച്ചത്. നായാട്ട് സംഘത്തില്‍ കൂടുതല്‍ പേര് ഉണ്ടായിരുന്നെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Arrest | മലയാളി വിദ്യാർഥിയെ കൊല്ലാൻ ശ്രമം; മംഗളുരുവിൽ എട്ടു വിദ്യാർഥികൾ അറസ്റ്റിൽ
മംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ എട്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. കാമ്പസില്‍ നടന്ന സാംസ്കാരിക പരിപാടിയില്‍ പരാതിക്കാരനും പ്രതികളും തമ്മിലുണ്ടായ വാക്കേറ്റമാണ് അക്രമത്തിന് കാരണം.
മംഗളൂരു നഗരത്തിലെ സ്വകാര്യ കോളേജില്‍ സാംസ്കാരിക പരിപാടിക്കിടെയുണ്ടായ പ്രശ്നത്തിന്റ പേരില്‍ മലയാളി വിദ്യാര്‍ഥിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് അഫ്രീഷ് (21), സുനൈഫ് (21), ഷെയ്ഖ് മൊഹിയുദ്ദീന്‍ (20), ഇബ്രാഹിം (20), മുഹമ്മദ് സിനാന് അബ്ദുല്ല (21), മുഹമ്മദ് അഷാം (21), മുഹമ്മദ് അഫാം അസ്ലം (20), മുഹമ്മദ് സയ്യിദ് അഫ്രീദ് (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മംഗളൂരുവിലെ അപ്പാര്‍ട്ടുമെന്റില്‍ താമസിക്കുന്ന മലയാളിയായ കെ ഷബാബ് ആണ് അക്രമത്തിനിരയായത്. മെയ് 28ന് രാത്രി 12 വിദ്യാര്‍ഥികള്‍ മാരകായുധങ്ങളുമായി അപ്പാര്‍ട്ട്മെന്റിലേക്ക് അതിക്രമിച്ചു കയറുകയും ഷബാബിനെ തലക്കടിച്ച് വധിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. മെയ് 28ന് വൈകിട്ട് 4.30ന് ഇതേ കോളേജിലെ ദേര്‍ളക്കട്ട കാമ്പസില്‍ നടന്ന സാംസ്കാരിക പരിപാടിയില്‍ പരാതിക്കാരനും പ്രതികളും തമ്മിലുണ്ടായ വാക്കേറ്റമാണ് അക്രമത്തിന് കാരണം. കേസിലെ മറ്റ് നാല് പ്രതികളെ പിടികൂടുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.