കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തിയശേഷം സ്ഥലത്ത് നിന്നും കടന്ന യുവാവ് പൊലീസിൽ കീഴടങ്ങി

മുളവന സ്വദേശി മോഹനന്റെ മകൾ കൃതി (25)യെ കൊലപ്പെടുത്തിയെന്ന കേസിലാണ് പ്രതി വൈശാഖ് കുണ്ടറ പൊലീസ് സ്റ്റേഷനിൽ കിഴടങ്ങിയത്.

News18 Malayalam | news18-malayalam
Updated: November 12, 2019, 11:26 PM IST
കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തിയശേഷം സ്ഥലത്ത് നിന്നും കടന്ന യുവാവ് പൊലീസിൽ കീഴടങ്ങി
representation
  • Share this:
കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് കീഴടങ്ങി. മുളവന സ്വദേശി മോഹനന്റെ മകൾ കൃതി (25)യെ കൊലപ്പെടുത്തിയെന്ന കേസിലാണ് പ്രതി വൈശാഖ് കുണ്ടറ പൊലീസ് സ്റ്റേഷനിൽ കിഴടങ്ങിയത്.

തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. രണ്ട് മാസമായി മുളവനയിലെ വീട്ടിലായിരുന്നു കൃതി. രാത്രി ഏഴരയോടെ ഭർത്താവ് വൈശാഖ് വീട്ടിലെത്തി. മുറിയുടെ വാതിൽ അടച്ചിരുന്ന ഇരുവരെയും ഭക്ഷണം കഴിക്കാൻ കൃതിയുടെ അമ്മ ബിന്ദു വിളിച്ചു. വൈശാഖാണ് വാതിൽ തുറന്നപ്പോൾ അബോധാവസ്ഥയിലായ നിലയിലായിരുന്നു മകൾ. സംസാരിച്ചിരിക്കുമ്പോൾ കുഴഞ്ഞുവീണുവെന്നാണ് വൈശാഖ് പറഞ്ഞത്. ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് പുറത്തിറങ്ങിയ വൈശാഖ് മുങ്ങുകയായിരുന്നു.

Also Read- ഷാഹിറിന്‍റെ മരണം: കോട്ടക്കലിലേത് ദുരഭിമാനക്കൊലപാതകം കൂടിയാണ്

തുടർന്ന് ബന്ധുക്കൾ കുണ്ടറ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വൈശാഖിന് വേണ്ടി പൊലീസ് സംഭവദിവസം തന്നെ അന്വേഷണം തുടങ്ങിയിരുന്നു. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ പൊലീസ് പിടിച്ചെടുത്തു. ഇതിനിടയിലാണ് വൈശാഖ് കീഴടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. കൃതിയുടേത് രണ്ടാം വിവാഹമായിരുന്നു. സ്വത്തുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 12, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍